ആരെങ്കിലും പറഞ്ഞ് തരണം, രോഹിത് എന്തിന് വിരമിക്കണം, ഏകദിനത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന് എ ബി ഡിവില്ലിയെഴ്സ്

Rohit Sharma against England  Rohit Sharma Fifty  Rohit Sharma Century  Rohit Sharma Innings  Rohit Sharma Match
Rohit Sharma
അഭിറാം മനോഹർ| Last Modified വ്യാഴം, 13 മാര്‍ച്ച് 2025 (19:44 IST)
ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പ്രശംസകൊണ്ട് മൂടി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായ എ ബി ഡിവില്ലിയേഴ്‌സ്. രോഹിത് വിരമിക്കണമെന്ന് എന്തുകൊണ്ടാണ് വിമര്‍ശകര്‍ പറയുന്നതെന്ന് അറിയില്ലെന്നും ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച നായകന്മാരുടെ പട്ടികയില്‍ രോഹിത് മുന്‍പന്തിയിലാണെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.

നായകനെന്ന നിലയില്‍ 74 ശതമാനം വിജയമാണ് രോഹിത്തിനുള്ളത്. അത് ഏതൊരു നായകനേക്കാള്‍ മുകളിലാണ്. അവന്‍ ഇങ്ങനെ മുന്നോട്ട് പോവുകയാണെങ്കില്‍ ഏകദിനത്തിലെ ഏറ്റവും മികച്ച നായകനായി മാറും. എന്തിനാണ് രോഹിത് റിട്ടയര്‍ ചെയ്യുന്നത്. നായകനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഇത്രയും റെക്കോര്‍ഡുകള്‍ ഉള്ളപ്പോള്‍. സമ്മര്‍ദ്ദമേറെ നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ നേടിയ 76 റണ്‍സാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടതെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. കഴിഞ്ഞ 3 വര്‍ഷത്തില്‍ ഏകദിന ക്രിക്കറ്റില്‍ തന്റെ ബാറ്റിംഗ് ശൈലി തന്നെ രോഹിത് മാറ്റിയെന്നും കാര്യമില്ലാതെ അദ്ദേഹം വിമര്‍ശിക്കണമെന്ന് പറയുന്നതില്‍ കഴമ്പില്ലെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :