പോണ്ടിംഗ് വിരമിച്ചതോടെ ഓസീസ് ടീം തകര്‍ന്നോ ? - ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജോണ്‍‌സണ്‍

ജോണ്‍സന്റെ ആത്മകഥ മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളെ തമ്മില്‍ തല്ലിക്കുമൊ ? - പോണ്ടിംഗ് വിരമിച്ചതോടെ സംഭവിച്ചത്

സിഡ്‌നി| jibin| Last Modified ശനി, 29 ഒക്‌ടോബര്‍ 2016 (14:07 IST)
മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ മിച്ചല്‍ ജോണ്‍സന്റെ ആത്മകഥ വിവാദമാകുന്നു. മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ നേതൃത്വത്തിലുള്ള ഓസീസ് ടീം വിഷമയമായിരുന്നുവെന്നും അന്ന് ടീമില്‍ പല ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നുവെന്നും ജോണ്‍സണ്‍ തന്റെ ബുക്കില്‍ വ്യക്തമാക്കുന്നു.

2012ല്‍ റിക്കി പോണ്ടിംഗ് വിരമിച്ചതോടെ ടീമിന്റെ അവസ്ഥ വ്യത്യസ്ഥമായി. ക്ലാര്‍ക്ക് നായകനായതോടെ പതിയെ ടീമില്‍ പല ഗ്രൂപ്പുകളും സംജാതമായി. ഇത് എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിഞ്ഞുവെങ്കിലും ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. താരങ്ങള്‍ വിവിധ ചേരികളില്‍ ആയതോടെ മഞ്ഞപ്പട ഒരു ടീം അല്ലാതായി തീര്‍ന്നുവെന്നും ജോണ്‍‌സണ്‍ പറയുന്നു.



ടീമിലെ ഗ്രൂപ്പിസം തടയാന്‍ ആരും ഒന്നും ചെയ്‌തില്ല. തനിക്കെതിരെ ക്ലാര്‍ക്ക് നടത്തിയ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഞാന്‍ ടീമിലെ ക്യാന്‍സര്‍ ആയിരുന്നില്ല. ഓസീസ് ടീമിനെ ഒന്നാം നിരയില്‍ എത്തിക്കാനാണ് പ്രയത്‌നിച്ചത്. എന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിച്ചുവെന്നും ജോണ്‍‌സണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഓസ്‌ട്രേലിയന്‍ ടീം വിജയങ്ങള്‍ സ്വന്തമാക്കുമ്പോഴും ടീമില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഷെയ്ന്‍ വാട്‌സണ്‍ അടക്കമുള്ള താരങ്ങള്‍ ടീമിലെ ക്യാന്‍സറായി മാറുമെന്നുമാണ് ക്ലാര്‍ക്ക് നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിനുള്ള മറുപടിയാണ് ജോണ്‍‌സണ്‍ ആത്മകഥയിലൂടെ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :