അഭിറാം മനോഹർ|
Last Modified വ്യാഴം, 14 മെയ് 2020 (12:54 IST)
പാക് ഏകദിന ടീമിന്റെ നായകനായി ബാബർ അസമിനെ നിയമിച്ചതിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്ന് പാകിസ്ഥാൻ പരിശീലകനും മുൻ പാക് താരവുമായ മിസ്ബാ ഉൾ ഹഖ്. നിലവിൽ പാകിസ്ഥാൻ ടി20 ക്യാപ്‌റ്റൻ കൂടിയായ ബബർ വളരെ സ്ഥിരത പുലർത്തുന്ന താരമാണെന്നാണ് മിസ്ബാ പറയുന്നത്. ഇതാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും മിസ്ബാ പറഞ്ഞു.
2023ലെ ലോകകപ്പ് ലക്ഷ്യം വെച്ചുകൊണ്ടാണ് ബാബറിനെ നായകനാക്കിയത്. നിലവിൽ പാകിസ്ഥാനിലെ ഏറ്റവും മികച്ച കളിക്കാരനായ ബാബറിനെ കൃത്യമായ സമയത്താണ് നായകസ്ഥാനം നൽകുന്നതെന്നും മിസ്ബ പറഞ്ഞു.ടി20 നായകനായതിന് ശേഷം അദ്ദേഹം ടി20,ടെസ്റ്റ് മത്സരങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെന്നും അതിനാൽ തന്നെയാണ് ഈ തീരുമാനമെന്നും മിസ്ബ വ്യക്തമാക്കി.