മായങ്കിന്റെ സെഞ്ചുറിചിറകിലേറി ഇന്ത്യ, ബംഗ്ലാദേശിനെതിരെ മികച്ച സ്കോറിലേക്ക്

അഭിറാം മനോഹർ| Last Modified വെള്ളി, 15 നവം‌ബര്‍ 2019 (13:36 IST)
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ മായങ്ക് അഗർവാളിന് സെഞ്ചുറി. 185 പന്തിൽ നിന്നാണ് മായങ്ക് തന്റെ കരിയറിലെ മൂന്നാം സെഞ്ചുറി പൂർത്തിയാക്കിയത്. ഇതിൽ 18 ഫോറുകളും ഒരു സിക്സും ഉൾപ്പെടുന്നു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ മായങ്കിന്റെയും ഉപനായകൻ അജിങ്ക്യ രഹാനെയുടെയും ബലത്തിൽ 3 വിക്കറ്റിന് 242 എന്ന നിലയിലാണ്. 123 റൺസോടെ മായങ്കും 56 റൺസോടെ രഹാനെയുമാണ് ക്രീസിൽ. 93 റൺസിന്റെ ലീഡാണ് നിലവിൽ ഇന്ത്യക്കുള്ളത്.

രണ്ടാം ദിനം ഒന്നിന് 86റൺസെന്ന നിലയിൽ
മത്സരം പുനരാരംഭിച്ച
ഇന്ത്യക്ക് ചേതേശ്വർ പൂജാര(54),വിരാട് കോലി(0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടപ്പെട്ടത്. ബംഗ്ലാദേശ് ബൗളർ അബു ജായേദിനാണ് മൂന്ന് വിക്കറ്റുകളും.

നേരത്തെ ഒന്നാം ഇന്നിങ്സിൽ ദയനീയമായ ബാറ്റിങ് പരാജയം നേരിട്ട ബംഗ്ലാദേശ് 150 റൺസിന് പുറതായിരുന്നു. മൂന്ന് വിക്കറ്റുകൾ നേടിയ മുഹമ്മദ് ഷമി 2 വിക്കറ്റുകൾ വീതം നേടിയ അശ്വിൻ,ഉമേഷ് യാദവ്,ഇഷാന്ത് ശർമ്മ എന്നിവരാണ് സന്ദർശകരെ തകർത്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :