ഗെയില്‍ ഗു‌പ്‌റ്റിലിന്റെ ചെവിയില്‍ പറഞ്ഞ രഹസ്യം ചൂട്പിടിക്കുന്നു

  ക്രിസ് ഗെയില്‍ , വെസ്‌റ്റ് ഇന്‍ഡീസ് , മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍
വെല്ലിങ്ടണ്‍| jibin| Last Modified ശനി, 21 മാര്‍ച്ച് 2015 (14:58 IST)
കണ്മുന്നില്‍ വെച്ച് തന്റെ റെക്കോഡ് തകരുന്നത് കാണാന്‍ ക്രിസ് ഗെയിലിന് സാധിച്ചില്ല. വെസ്‌റ്റ് ഇന്‍ഡീസിനെതിരെ ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ ഇരട്ടസെഞ്ചുറി നേടുകയും ഗെയിലിന്റെ
ലോകകപ്പിലെ 215 എന്ന റെക്കോഡ് തകര്‍ക്കാന്‍ മൂന്ന് റണ്‍സ് കൂടി വേണ്ട സമയത്താണ് ഗെയില്‍
അപ്രതീക്ഷിതമായി ഗു‌പ്‌റ്റിലിന്റെ കാതില്‍ എന്തോ മന്ത്രിച്ചത്.

ആന്ദ്രെ റസ്സല്‍ എറിഞ്ഞ 48മത് ഓവറിലായിരുന്നു സംഭവം. ഗെയിലിന്റെ 215 റണ്‍സെന്ന റെക്കോഡിന് മൂന്ന് റണ്‍സ് പിന്നിലായി ഗുപ്‌റ്റില്‍ 213 റണ്‍സില്‍ നില്‍ക്കുകയായിരുന്നു സംഭവം നടന്നത്. ഗുപ്‌റ്റിലും ഗ്രാന്റ് ഏലിയാട്ടും സംസാരിച്ച് നില്‍ക്കവെ കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗെയില്‍ അപ്രതീക്ഷിതമായി ഇരുവരുടെയും അടുത്തെത്തി ഗുപ്‌റ്റിലിന്റെ കാതില്‍ എന്തോ സംസാരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞത് എന്താണെന്ന് പുറത്താരും കേട്ടില്ലെങ്കിലും ഗുപ്‌റ്റില്‍ നാണിച്ച് ചിരിക്കുകയും ചെയ്തു.

തന്റെ റെക്കോഡ് അവിടെ കിടന്നോട്ടെ പ്ലീസ് എന്നാണ് ഗെയില്‍ ഗുപ്‌റ്റിലിനോട് പറഞ്ഞതെന്നാണ് ക്രിക്കറ്റ് ലോകത്തു നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്. എന്നാല്‍ അടുത്ത പന്ത് എക്‌സ്ട്രാ കവറിലൂടെ അതിര്‍ത്തിയിലേയ്ക്ക് പായിച്ച് ഗെയിലിന്റെ റെക്കോഡും പഴങ്കഥയാക്കി ഗുപ്ടില്‍. അതോടെ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും പിറന്നു. അടുത്ത ഓവറില്‍ റസ്സലിനെ സിക്‌സര്‍ പറത്തി 219 റണ്‍ എന്ന വീരേന്ദ്ര സെവാഗിന്റെ ഏകദിനത്തിലെ മികച്ച സ്‌കോറും ഗുപ്‌റ്റില്‍ മറികടന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :