കൂടുതലൊന്നും പ്രതീക്ഷിക്കാതെ വിന്‍ഡീസ് ടീം

 ലോകകപ്പ് ക്രിക്കറ്റ് , വെസ്‌റ്റ് ഇന്‍ഡീസ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് , ടീം വിന്‍ഡീസ്
വെല്ലിംന്റെണ്‍| jibin| Last Modified വെള്ളി, 20 മാര്‍ച്ച് 2015 (15:17 IST)
ആഭ്യന്തര പ്രശ്‌നങ്ങള്‍ നിറഞ്ഞ ടീമാണ് വെസ്‌റ്റ് ഇന്‍ഡീസ്. മഹാരഥന്മാരായ ക്ലൈവ് ലോയ്‌ഡും റിച്ചി റിച്ചാര്‍ഡ്‌സും ബ്രയാന്‍ ലാറയുമെക്കെ അണി നിരന്ന കരീബിയന്‍ ടീമിന് ആ പഴയ കരുത്ത് ഇന്നില്ല. അതിനാല്‍ തന്നെ കൂടുതലൊന്നും പ്രതീക്ഷിക്കാതെയാണ് അവര്‍ ലോകകപ്പിന് വിമാനം കയറിയതും.

പ്രാഥമിക റൌണ്ടില്‍ ആറ് കളികളില്‍ മൂന്ന് ജയവും മൂന്ന് തോല്‍‌വിയുമായിട്ടാണ് വിന്‍ഡീസ് ക്വേര്‍ട്ടറിലേക്ക് എത്തിയത്. കളിയിലെ മികവ് കൊണ്ടല്ല പലപ്പോഴും ഭാഗ്യം കൊണ്ടാണ് അവര്‍ ഇത്രയും ദൂരം പിന്നിട്ട് ഇവിടെ എത്തിയത്. സ്ഥിരതയില്ലാത്ത ബാറ്റിംഗ്-ബോളിംഗ് നിരയാണ് അവര്‍ക്ക് എന്നും വെല്ലുവിളിയാകുന്നത്.

വിന്‍ഡീസിന്റെ കരുത്ത്:-
ക്രിസ് ഗെയില്‍ എന്ന വെടിക്കെട്ട് താരം തന്നെയാണ് വെസ്‌റ്റ് ഇന്‍ഡീസിന്റെ ശക്തി. ഏത് നിമിഷവും അദ്ദേഹം പൊട്ടിത്തെറിക്കാന്‍ സാധ്യത ഉണ്ടെന്നതാണ് എതിരാളികളെ ഭയപ്പെടുത്തുന്നത്. ആറ് കളികളില്‍ നിന്നായി 279 റണ്‍സാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. എതിരാളികളെ നിഷ്‌പ്രഭമാക്കുന്ന ബാറ്റിംഗ് തന്നെയാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ആറ് മത്സരങ്ങളില്‍ നിന്ന് തന്നെ 203 റണ്‍സ് നേടിയ മര്‍ലോണ്‍ സാമുവല്‍‌സാണ് അവരുടെ മറ്റൊരു ശക്തി. ഡെയ്‌ന്‍ സ്‌മിത്ത്, ഡാരന്‍ ബ്രാവോ, ജീസന്‍ ഹോള്‍ഡര്‍ എന്നിവര്‍ ബാറ്റിംഗ് നിയന്ത്രിക്കുബോള്‍ അവസാന ഓവറുകളില്‍ തകര്‍ത്ത് അടിക്കാന്‍ ഡാരന്‍ സമിയും ഉണ്ട്.
ബോളിംഗില്‍ ജെറോം ടെയ്‌ലര്‍ തന്നെയാണ് വിന്‍ഡീസിന്റെ കൂന്തമുന. ആറ് കളികളില്‍ നിന്നായി 14 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. മറ്റൊരു ബോളറായ ആന്ദ്രേ റസല്‍ 9 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

വിന്‍ഡീസിന്റെ വീക്ക്‍നെസ്:-ശക്തിയേക്കാള്‍ ദൌര്‍ബല്യമാണ് വെസ്‌റ്റ് ഇന്‍ഡീസിന് ഉള്ളത്. ക്രിസ് ഗെയില്‍ പരാജയപ്പെട്ടാല്‍ മികച്ച ഇന്നിംഗ്‌സ് കളിക്കാന്‍ മറ്റാരും ഇല്ലാത്തതും മധ്യനിര ചീട്ടുക്കൊട്ടാരം പോലെ വീഴുന്നതും വിന്‍ഡീസിന്റെ പ്രശ്‌നമാണ്. ഫീല്‍ഡിംഗില്‍ വന്‍ പരാജയമാണ് കരീബിയന്‍ ടീം, വളരെ വേഗത്തില്‍ പന്ത് കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിവുള്ളവര്‍ ടീമിലില്ല. തുടക്കത്തില്‍ തന്നെ അടി ലഭിച്ചാ‍ല്‍ ബോളിംഗ് നിര തകരുന്നതും പ്രശ്‌നം തന്നെയാണ്. പൊള്ളാര്‍ഡ്, ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ ടീമില്‍ ഇല്ലാത്തതും മികച്ച കൂട്ടുക്കെട്ടുകള്‍ ഉണ്ടാക്കുവാന്‍ ആര്‍ക്കും കഴിയാത്തതും വിന്‍ഡീസിന്റെ കുറവ് തന്നെയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :