വീണ്ടും വിവാദം; ടീമിന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി നല്‍കിയ വിരുന്നില്‍ ധോണി പങ്കെടുത്തില്ല

മഹേന്ദ്ര സിംഗ് ധോണി , ടോണി ആബട്ട് , ചായ സല്‍ക്കാരം , വിരാട് കോഹ്‌ലി
സിഡ്നി| jibin| Last Modified വ്യാഴം, 1 ജനുവരി 2015 (16:04 IST)
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കൊണ്ട് ടെസ്‌റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച മഹേന്ദ്ര സിംഗ് ധോണി വീണ്ടും വിവാദത്തില്‍. ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ടോണി ആബട്ട് നല്‍കിയ വിരുന്നില്‍ നിന്ന് വിട്ട് നിന്നതോടെയാണ് ധോണി വീണ്ടും നയകനായത്. എന്തു കൊണ്ടാണ് ധോണി ചടങ്ങില്‍ നിന്നും വിട്ടു നിന്നതെന്ന ചര്‍ച്ച
ക്രിക്കറ്റ് ലോകത്ത് സജീവമായിരിക്കുകയാണ്.

കിര്‍ബിലിയിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ടോണി ആബട്ട് ചായ സല്‍ക്കാരം നല്‍കിയത്. ഇരു ക്രിക്കറ്റ് ടീമംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. ചടങ്ങില്‍ ഇന്ത്യയുടെ പുതിയ നായകന്‍ വിരാട് കോഹ്ലിയായിരുന്നു മുഖ്യ ആകര്‍ഷണമായി തിളങ്ങി നിന്നത്.

ചായ സല്‍ക്കാരത്തിനു ശേഷം ടോണി ആബട്ടുമൊത്ത് ടീം അംഗങ്ങള്‍ ഫോട്ടോയ്ക്ക് മുന്നില്‍ എത്തുകയും ചെയ്തു. ചിത്രങ്ങള്‍ ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും ട്വിറ്ററിലൂടെ പുറത്തുവിട്ടു. നാലാം ടെസ്റ്റിനു മുമ്പേ ധോണി നാട്ടിലേക്ക് മടങ്ങുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ജനുവരി ആറിനാണ് പരമ്പരയിലെ നാലാം ടെസ്റ്റ് തുടങ്ങുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :