കോഹ്‌ലിയും റെയ്‌നയും തിളങ്ങാതിരുന്നത് തിരിച്ചടിയായി: ധോണി

  മഹേന്ദ്ര സിംഗ് ധോണി , കോഹ്‌ലി , വിന്‍ഡീസ് , മര്‍ലോണ്‍ സാമുവല്‍സ്
കൊച്ചി| jibin| Last Modified വ്യാഴം, 9 ഒക്‌ടോബര്‍ 2014 (12:52 IST)
തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതാണ് പരാജയത്തിന് വഴിവെച്ചതെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. കൊച്ചിയില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 322 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാവുന്ന സ്കോര്‍ ആയിരുന്നു. കോഹ്‌ലിയും റെയ്‌നയും തിളാങ്ങാതെ പെട്ടന്ന് പുറത്തായതാണ് തോല്‍വിക്ക് ആധാരമായതെന്നും ധോണി പറഞ്ഞു.

ബൗളര്‍മാരുടെ പ്രകടനത്തില്‍ തൃപ്തിയുണ്ടെന്നും. ബാറ്റ്‌സ്മാന്മാര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത് പിടിച്ചുനില്‍ക്കാന്‍ കഴിയാതെയിരുന്നതും തോല്‍വിക്ക് കാരണമായെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

അതേസമയം ഇന്ത്യയെ നിസ്സാരമായി കണ്ടല്ല കളിക്കാനിറങ്ങിയതെന്ന് വിന്‍ഡീസിന്റെ വിജയശില്‍‌പിയായ മര്‍ലോണ്‍ സാമുവല്‍സ് മത്സരശേഷം പറഞ്ഞു. ജയം ലക്ഷ്യമാക്കി ടീം ഒന്നടങ്കം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ആദ്യ ജയം പ്രതീക്ഷ നല്‍കുന്നതാണെന്നും സാമുവല്‍സ് കൂട്ടിച്ചേര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :