ഗില്‍ക്രിസ്റ്റും സംഗക്കാരയും ധോണിക്ക് പിന്നിലായി

മഹേന്ദ്ര സിംഗ് ധോണി , ഇന്ത്യ , അംബാട്ടി റായിഡു
നോട്ടിംഗ്ഹാം| jibin| Last Modified ഞായര്‍, 31 ഓഗസ്റ്റ് 2014 (15:51 IST)
ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വിക്കറ്റിന് മുന്നിലും പിന്നിലും റെക്കോഡ് സൃഷ്ടിക്കുകയാണ്. ഇത്തവണ കൂടുതല്‍ ബാറ്റ്സ്മാന്‍മാരെ സ്റ്റമ്പ് ചെയ്ത പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതിയാണ് ധോണിയെ തേടിയെത്തിയത്.

മൂന്നാം ഏകദിനത്തില്‍ അംബാട്ടി റായിഡുവിന്റെ പന്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയതിലൂടെയാണ് ധോണി റെക്കോര്‍ഡ് നേട്ടത്തിനുടമയായത്.

563 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി കുമാര്‍ സംഗക്കാരയുടെ 129 സ്റ്റമ്പിംഗുകളെന്ന റെക്കോര്‍ഡാണ് ധോണി പഴങ്കഥയാക്കിയത്. കുക്കിന് പിന്നാലെ ജഡേജയുടെ പന്തില്‍ ജോ റൂട്ടിനെകൂടി സ്റ്റമ്പ് ചെയ്ത് പുറത്താക്കിയതോടെ ധോണിയുടെ നേട്ടം 131 സ്റ്റമ്പിംഗുകളായി. ശ്രീലങ്കയുടെതന്നെ റുമേഷ് കലുവിതരണ(101), പാക്കിസ്ഥാന്റെ മോയിന്‍ ഖാന്‍(93), ആദം ഗില്‍ക്രിസ്റ്റ്(92) എന്നിവരാണ് ധോണിക്കും സംഗക്കാരയ്ക്കും പിന്നിലുള്ളത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :