1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Leeds Test Pujara Lost Wicket

നാലാം ദിനം തുടക്കം പാളി; ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാതെ പൂജാര പുറത്ത്, സെഞ്ചുറി നഷ്ടമായി

leeds test
ലീഡ്‌സ് ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഇന്ത്യയ്ക്ക് തുടക്കം പാളി. 215/2 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടം. 91 റണ്‍സുമായി മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 189 പന്തില്‍ 15 ഫോറുമായാണ് പൂജാര 91 റണ്‍സ് നേടിയത്. ഒന്‍പത് റണ്‍സ് അകലെ ഇന്ത്യയുടെ വന്‍മതിലിന് സെഞ്ചുറി നഷ്ടമായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡില്‍ നിന്ന് ഇപ്പോഴും 138 റണ്‍സ് അകലെയാണ് ഇന്ത്യ. 45 റണ്‍സുമായി വിരാട് കോലിയും റണ്‍സൊന്നും എടുക്കാതെ അജിങ്ക്യ രഹാനെയുമാണ് ഇപ്പോള്‍ ക്രീസില്‍. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി