ഇന്ത്യ കളിക്കുമ്പോള്‍ ജാര്‍വോയെ കളത്തിലേക്ക് ഇറക്കി വിടുന്നത് ഇംഗ്ലണ്ട് കാണികള്‍ തന്നെ ! വീഡിയോ പുറത്ത്
ലീഡ്സ് ടെസ്റ്റിനിടെ 'ജാര്‍വോ 69' എന്നയാള്‍ സുരക്ഷ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഇറങ്ങിയത് ഇംഗ്ലണ്ട് കാണികളുടെ സഹായത്തോടെ. ഇന്ത്യ ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം. രോഹിത് ശര്‍മ ഔട്ടായതിനു പിന്നാലെ കോലി ബാറ്റ് ചെയ്യാന്‍ എത്തുന്ന ഇടവേളയിലാണ് ജാര്‍വോയെ ഇംഗ്ലണ്ട് കാണികള്‍ കളത്തിലിറക്കിയത്.
ആദ്യം ഹെല്‍മറ്റ് മാത്രം ധരിച്ചാണ് ജാര്‍വോ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത്. മാസ്കും ധരിച്ചിട്ടുണ്ട്. ബൗണ്ടറി ലൈനിന് അടുത്ത് എത്തിയപ്പോള്‍ ഇംഗ്ലണ്ട് കാണികളില്‍ ഒരാള്‍ ജാര്‍വോയെ വിളിച്ച് ബാറ്റ് എറിഞ്ഞുകൊടുക്കുന്നുണ്ട്. പിന്നീട് ഈ ബാറ്റുമായാണ് ജാര്‍വോ ഗ്രൗണ്ടിന്റെ മധ്യഭാഗം വരെ എത്തുന്നത്. ജാര്‍വോ ഗ്രൗണ്ടിലേക്ക് പോകുന്നത് ഇംഗ്ലണ്ട് കാണികള്‍ ഫോണില്‍ പകര്‍ത്തുകയും ചിലര്‍ ഇത് കണ്ട് പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട്.
സുരക്ഷ ജീവനക്കാര്‍ ഓടിവന്ന് പിന്നീട് ജാര്‍വോയെ പിടിച്ചുമാറ്റി. ഇന്ത്യന്‍ നായകന് വിരാട് കോലിയെ പരിഹസിക്കാന്‍ വേണ്ടിയായിരിക്കാം ഇംഗ്ലണ്ട് കാണികള്‍ ഇത് ചെയ്തതെന്നും ആരോപണമുണ്ട്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.“Just the one change, Jarvo 69 comes in for Virat Kohli” #ENGvIND #IndiavsEngland #IndvsEng
— Karamdeep (@oyeekd) August 27, 2021
pic.twitter.com/hNnyKUA53c
