അനുബന്ധ വാര്‍ത്തകള്‍
- ഹൈദെരാബാദിനെതിരെ ഗെയിൽ കളിയ്ക്കണം എന്ന് ആഗ്രഹിച്ചു, പക്ഷേ...: കാരണം വെളിപ്പെടുത്തി പഞ്ചാബ് പരിശീലകൻ അനിൽ കുംബ്ലെ
- മാക്സ്വെല്ലിനായി പഞ്ചാബ് മുടക്കിയത് വമ്പൻ തുക: കാരണമെന്തെന്ന് വിശദമാക്കി അനിൽ കുംബ്ലെ
- രണ്ടാം വിവാഹം, മകനേക്കാള്‍ പത്ത് വയസ് കൂടുതല്‍; ധവാന്റെ വിവാഹത്തിനു സമ്മതിക്കാതെ മാതാപിതാക്കള്‍, വാശിപിടിച്ച് താരം
- ആയിഷയുടെ വിവാഹം കഴിഞ്ഞതാണെന്ന് ഹര്ഭജന് പറഞ്ഞു; എന്നാല്‍ തന്നേക്കാള്‍ പത്ത് വയസ് കൂടുതലുള്ള പ്രണയിനിയെ മറക്കാന്‍ ധവാന് തയ്യാറല്ലായിരുന്നു
- രണ്ടാം ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ മത്സരക്രമം പ്രഖ്യാപിച്ചു
വീണ്ടുമൊരു പ്രണയം ചേതന ആഗ്രഹിച്ചിരുന്നില്ല; എന്നും കൂടെയുണ്ടാകുമെന്ന കുംബ്ലെയുടെ ഉറപ്പില്‍ ഒടുവില്‍ വീണു
ക്രിക്കറ്റ് താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിവരങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്പര്യമുണ്ട്. ചില താരങ്ങളുടെ ജീവിതം ക്രിക്കറ്റ് പോലെ ഉദ്വേഗം നിറഞ്ഞതാണ്. അങ്ങനെയൊരു ജീവിതമാണ് ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടേത്. ട്രാവല്‍ ഏജന്റ് ആയിരുന്ന ചേതനയാണ് കുംബ്ലെയുടെ ഭാര്യ. എന്നാല്‍, ജീവിതത്തില്‍ ഒന്നിക്കാന്‍ ഏറെ കടമ്പകള്‍ തരണം ചെയ്യേണ്ടിവന്ന ദമ്പതികളാണ് ഇവര്‍.
കുംബ്ലെ ക്രിക്കറ്റില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് ട്രാവല്‍ ഏജന്റ് ആയ ചേതനയെ കണ്ടുമുട്ടുന്നത്. ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്ത്രീയായിരുന്നു ആ സമയത്ത് ചേതന. ചേതന വിവാഹിതയായിരുന്നു. ഒരു കുഞ്ഞും ഉണ്ടായിരുന്നു. എന്നാല്‍, ചേതനയുടെ കുടുംബ ജീവിതം അത്ര സുഖരമല്ലായിരുന്നു. ഭര്‍ത്താവുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഈ സമയത്താണ് ചേതനയും കുംബ്ലെയും പരിചയത്തിലാകുന്നത്. ആ ബന്ധം എല്ലാ അര്‍ത്ഥത്തിലും വളര്‍ന്നു. ചേതനയോട് കുംബ്ലെ പ്രണയം തുറന്നുപറഞ്ഞു. എന്നാല്‍, ആദ്യ വിവാഹബന്ധം അത്ര വിജയകരമല്ലാത്തതിനാല്‍ പ്രണയത്തെ കുറിച്ചും മറ്റൊരു വിവാഹത്തെ കുറിച്ചും ചേതന ആലോചിച്ചില്ല. എന്നാല്‍, ചേതനയെ വിടാന്‍ കുംബ്ലെയും തയ്യാറല്ലായിരുന്നു.
ഒടുവില്‍, എല്ലാ പ്രശ്നങ്ങള്‍ക്കും താന്‍ ഒപ്പമുണ്ടാകുമെന്ന കുംബ്ലെയുടെ ഉറപ്പില്‍ ചേതനയ്ക്ക് വിശ്വാസമായി. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി. 1999 ലാണ് കുംബ്ലെ ചേതനയെ വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തില്‍ ചേതനയ്ക്കുണ്ടായ കുഞ്ഞിനെ കുംബ്ലെ സ്വന്തം മകളെ പോലെ സ്വീകരിച്ചു. അതിനായി നിരവധി നിയമപോരാട്ടങ്ങള്‍ നടത്തേണ്ടിവന്നു. ചേതന-കുംബ്ലെ ദമ്പതികള്‍ക്ക് പിന്നീട് രണ്ട് കുഞ്ഞുങ്ങള്‍ പിറന്നു.