വാചകമടി നിര്‍ത്തിയിട്ട് മര്യാദയ്‌ക്ക് കളിക്കാന്‍ നോക്കണം: ഗാവസ്‌കര്‍

ഇന്ത്യന്‍ ക്രിക്കറ്റ് , സുനില്‍ ഗവാസ്‌കര്‍ , ടീം ഇന്ത്യ , വിരാട് കോഹ്‌ലി
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2015 (14:57 IST)
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്‌റ്റില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെ കുറ്റപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍ രംഗത്ത്. കളിക്കാര്‍ വാചകമടി നിര്‍ത്തിയിട്ട് കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഏതെങ്കിലും കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കുമുന്നില്‍ തെളിയിച്ചുകൊടുക്കേണ്ട കാര്യമില്ല. ടീമിന്റെ സ്വാഭാവികമായ കളി പുറത്തെടുക്കുകയാണ് അത്യാവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ അഗ്രസീവ് ചര്‍ച്ച അവസാനിപ്പിക്കണം. മത്സരത്തില്‍ എങ്ങനെ ജയിക്കാമെന്ന കാര്യമാണ് ചര്‍ച്ച ചെയ്യേണ്ടത്. അതിനായി പിച്ചിന് യോജിച്ച കളിക്കാരെ ടീമില്‍ നിലനിര്‍ത്തണം. അഗ്രസീവ് അല്ല പ്രധാനം, കളിയുടെ അവസാനം വിജയിക്കുക എന്നതാണ് പരമ പ്രധാനമെന്നും ഗവാസ്‌കര്‍ പറഞ്ഞു. അഗ്രസീവ് വേണ്ട എന്ന് പറയുന്നില്ല. ജയം ഒഴിവാക്കിയുള്ള അഗ്രസീവ് വേണ്ട എന്നാണ് പറയുന്നത്. ടീമിന്റെ സ്വാഭാവികമായ കളി പുറത്തെടുക്കുകയാണ് അത്യാവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

ശ്രീലങ്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് തിരിച്ചടിയാണ്. ഇന്ത്യ കളി ജയിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍, പെട്ടെന്നുതന്നെ കളി എതിര്‍ ടീം കരസ്ഥമാക്കുകയായിരുന്നു. 176 റണ്‍സിന്റെ താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടരാന്‍ കഴിയാതെ 63 റണ്‍സ് തോല്‍വിയാണ് ഇന്ത്യ ശ്രീലങ്കയോട് വഴങ്ങിയത്. ഇത് എങ്ങനെ സംഭവിച്ചുവെന്ന് മനസിലാകുന്നില്ല. വലിയൊരു ലീഡ് കരസ്ഥമാക്കിയിട്ടും ടീം തോറ്റത് അതിശയപ്പെടുത്തുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ബോളിംഗ് അത്രകണ്ട് വിജയിച്ചില്ലെന്നും ഗാവസ്‌കര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :