കൊളംബോ|
VISHNU N L|
Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (09:02 IST)
മഴയും വിക്കറ്റും ഇടവിട്ടു കളിച്ച കൊളംബോന്‍ ടെസ്റ്റിന്റെ മൂന്നാം ദിനം
ഇന്ത്യ ആശങ്കയുടെ കയ്യാലപ്പുറത്ത്. മൂന്നാം ദിബ്നം കളി ആരംഭിച്ച ഇന്ത്യയ്ക്ക് 21 മൂന്നു വിക്കറ്റ് നഷ്ടമായതോടെ കളി ആര്‍ക്കൊപ്പമെന്ന് പ്രവചിക്കാനാകാത്ത നിലയിലായി. നിർണായകമായ 111 റൺസ് ലീഡ് ആദ്യ ഇന്നിങ്സിൽ നേടിയ ടീം ഇപ്പോള്‍ നടുക്കടലില്‍ ഇറങ്ങിയതുപോലെയായി. വിക്കറ്റുകള്‍ പോയതിനു പിന്നാലെ മഴ തുടങ്ങിയതിനാല്‍ അധികം വിക്കറ്റ് പോകസതെ ഇന്ത്യ രക്ഷപ്പെട്ടു.
ക്യാപ്റ്റൻ വിരാട് കോഹ്‌ലി(ഒന്ന്) രോഹിത് ശർമ(14) എന്നിവർ ഇന്നു ബാറ്റിങ് തുടരും. ഏഴു വിക്കറ്റു ശേഷിക്കെ ഇന്ത്യയ്ക്കു മൊത്തം 132 റൺസ് ലീഡായി. രണ്ടു ദിവസം ബാക്കിയുണ്ടെങ്കിലും 200ന് മേലെ സ്കോർ ഇവിടെ നല്ല ലീഡാണ്. 250ന് മേലെ എത്തിയാൽ ഏറെക്കുറെ അജയ്യവും. ബോളർമാർക്കു പിച്ച് നൽകുന്ന പിന്തുണ അത്രയേറെയാണ്. ടീമിലെ ഏറ്റവും മിടുക്കരായ രണ്ടു പേരാണ് ഇപ്പോൾ ക്രീസിലുള്ളത്.