1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Kohli's wicket creates controversy

ബാറ്റിൽ എഡ്‌ജ് ചെയ്‌തും എൽബി, വിവാദം: കലിപ്പടക്കാനാവാതെ കോലി

കോലി
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെ വിരാട് കോലിയുടെ വിക്കറ്റ് വിവാദത്തിൽ. മത്സരത്തിന്റെ പത്തൊമ്പതാം ഓവറിൽ 48 റൺസിൽ നിൽക്കുമ്പോഴായിരുന്നു ലെഗ് ബിഫോർ ആയി കോലി പുറത്തായത്.  തേർഡ് അമ്പയറിന് നൽകിയ റിവ്യൂവിൽ പന്ത് ബാറ്റിൽ തട്ടിയതായി വ്യക്തമായിട്ടും ഔട്ട് വിളിക്കുകയായിരുന്നു.
 
യുവതാരം ഡെവാൾഡ് ബ്രെവിസ് ഐപിഎല്ലിൽ എറിഞ്ഞ ആദ്യ പന്തിലായിരുന്നു കോലിയുടെ വിക്കറ്റ്. തേർഡ് അമ്പയറുടെ തീരുമാനത്തിൽ അതൃപ്‌തി പരസ്യമാക്കിയാണ് കോലി മൈതാനം വിട്ടത്. മത്സരത്തിൽ 36 പന്തിൽ നിന്ന് 5 ഫോറോടെ 48 റൺസാണ് കോലി നേടിയത്. കോലിയുടെ വിക്കറ്റ് വീണെങ്കിലും പിന്നാലെയെത്തിയ രണ്ട് ഡെലിവറികളും ബൗണ്ടറി കടത്തി ഗ്ലെൻ മാക്‌സ്വെൽ ടീമിലെ വിജയത്തിലേക്കെത്തിച്ചു.
അടുത്ത ലേഖനം
ബാംഗ്ലൂർ- മുംബൈ ആവേശപോരാട്ടത്തിനിടെ സഹോദരിയുടെ മരണം: ഹർഷൽ പട്ടേൽ നാട്ടിലേക്ക് മടങ്ങി