Virat Kohli Retirement: ഇനിയുള്ള കളികളിൽ 60ന് മുകളിൽ ശരാശരി നേടാൻ കോലിയ്ക്കാകും, ടെസ്റ്റിലെ വിരമിക്കൽ തീരുമാനം പുനപരിശോധിക്കണമെന്ന് ബ്രയൻ ലാറ

Virat Kohli
Virat Kohli
അഭിറാം മനോഹർ| Last Updated: ഞായര്‍, 11 മെയ് 2025 (18:34 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം വിരാട് കോലി പുനപരിശോധിക്കണമെന്ന് വെസ്റ്റിന്‍ഡീസ് ഇതിഹാസ താരം ബ്രയന്‍ ലാറ. ടെസ്റ്റ് ക്രിക്കറ്റിന് കോലിയെ പോലെ ഒരു താരത്തെ ആവശ്യമുണ്ടെന്നും ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് റെഡ് ബോളില്‍ ശേഷിക്കുന്ന കരിയറില്‍ 60ന് മുകളില്‍ ശരാശരിയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമെന്നും ലാറ പറഞ്ഞു.

36കാരനായ താരം വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പായി ടെസ്റ്റില്‍ നിന്നും വിരമിക്കാനുള്ള തന്റെ ആഗ്രഹം ബിസിസിഐയെ അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ലാറയുടെ ഈ പ്രസ്താവന. അതേസമയം കോലിയെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബിസിസിഐ നടത്തുന്നത്.


സമീപകാലത്തായി ടെസ്റ്റ് ഫോര്‍മാറ്റില്‍ കാര്യമായ പ്രകടനങ്ങള്‍ നടത്താന്‍ കോലിയ്ക്ക് സാധിച്ചിട്ടില്ല. 2024-25ലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ പെര്‍ത്തില്‍ സെഞ്ചുറി നേടിയെങ്കിലും ശേഷിച്ച മത്സരങ്ങളിലെല്ലാം കോലി നിരാശപ്പെടുത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ടെസ്റ്റ് ഫോര്‍മാറ്റില്‍ കാര്യമായ പ്രകടനങ്ങള്‍ നടത്താന്‍ കോലിയ്ക്ക് സാധിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :