1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Kohli cannot be written off says ben stokes

കോലിയെ പേടിക്കണം, രോഹിത്തിനെ എഴുതിതള്ളാനാകില്ല: സെമി പോരാട്ടത്തിന് മുൻപ് ബെൻ സ്റ്റോക്സ്

Kohli
ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ നടക്കുന്ന സെമി പോരാട്ടത്തിന് മുൻപായി ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിയെ പുകഴ്ത്തി ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. ഒരിക്കലും എഴുതിത്തള്ളാൻ സാധിക്കാത്ത താരമായി കോലി മാറിയതായി ബെൻ സ്റ്റോക്സ് പറഞ്ഞു.
 
3 ഫോർമാറ്റിലും സ്ഥിരതയോടെ റൺസ് കണ്ടെത്താൻ കോലിക്ക് സാധിക്കുന്നു. ടി20 ലോകകപ്പിൽ ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ലെങ്കിലും ഇന്ത്യൻ നായകൻ രോഹിത് ശർമയെ നിസാരമായി കാണാനാവില്ലെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു. ഇന്ത്യയുടെ മികച്ച കളിക്കാരനാണ് രോഹിത്. പ്രത്യേകിച്ച് ടി20 ക്രിക്കറ്റിൽ സ്റ്റോക്സ് പറഞ്ഞു. വിസ്മയിപ്പിക്കുന്നകളിക്കാരനാണ് സൂര്യകുമാറെന്നും സൂര്യയെ തുടക്കം തന്നെ പുറത്താക്കാനാണ് ലക്ഷ്യമിടുന്നതെന്നും സ്റ്റോക്സ് പറഞ്ഞു.
അടുത്ത ലേഖനം
സാനിയയും മാലിക്കും വേർപിരിയുന്നു? ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാകുന്നു