സെവാഗിനോട് ഓപ്പണറാകാൻ നിർദേശിച്ചു, ആദ്യം കൂട്ടാക്കിയില്ല: സൗരവ് ഗാംഗുലി

അഭിറാം മനോഹർ| Last Modified വ്യാഴം, 11 മാര്‍ച്ച് 2021 (16:39 IST)
ഇതിഹാസ താരം സുനിൽ ഗവാസ്‌കറിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണറാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗെന്ന് മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. എന്നാൽ ഓപ്പണറാകാൻ നിർദേശിച്ചപ്പോൾ ആദ്യം സെവാഗ് അതിന് തയ്യാറായിരുന്നില്ലെന്നും ഗാംഗുലി വെളിപ്പെടുത്തി.

1999ല്‍ പാകിസ്താനെതിരായ ഏകദിനത്തില്‍ അജയ് ജഡജേയ്ക്കു കീഴില്‍ ആറാം നമ്പറിലായിരുന്നു സെവാഗ് അരങ്ങേറിയത്. എന്നാല്‍ 2002ല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ ഓപ്പണറായി ഇറങ്ങാന്‍ അന്നത്തെ ക്യാപ്റ്റനായ ഗാംഗുലി ആവശ്യപ്പെടുകയായിരുന്നു. ആദ്യം സെവാഗ് ഇതിന് സമ്മതിച്ചില്ല.

ഇപ്പോൾ നോക്കു. ലോകത്തെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഓപ്പണർമാരിൽ ഒരാളായി സെവാഗ് മാറി. ഗവാസ്‌കറിനു ശേഷം ടെസ്റ്റില്‍ വീരുവിനേക്കാള്‍ മികച്ചൊരു ഇന്ത്യന്‍ ഓപ്പണറെ താന്‍ കണ്ടിട്ടില്ലെന്നും ഒരു ബംഗ്ലാ മാധ്യമത്തോടു ഗാംഗുലി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :