അഭിറാം മനോഹർ|
Last Modified വെള്ളി, 6 ഡിസംബര്‍ 2019 (10:18 IST)
വിമർശനങ്ങൾക്ക് നടുവിൽ നിൽക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പിങ് താരം ഋഷഭ് പന്തിന് പിന്തുണയുമായി ഇന്ത്യൻ നായകൻ വിരാട് കോലി. പന്തിനെ കഴിവുകളിൽ വിശ്വാസമുണ്ടെന്നും പന്തിനെ കൂട്ടമായി ആക്രമിക്കാൻ ആരെയും അനുവദിക്കില്ലെന്നും വെസ്റ്റിൻഡീസിനെതിരായ
ടി20 പരമ്പരക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ കോലി വ്യക്തമാക്കി.
കളിക്കാരനെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നത് പന്തിനെ ഉത്തരവാദിത്തം എന്നത് പോലെ സമ്മർദമില്ലാതെ കളിക്കാനുള്ള അവസരം നൽകുകയും പിന്തുണക്കുകയും ചെയ്യേണ്ടത് ടീമിന്റെയും ഉത്തരവാദിത്തമാണ്. ആരാധകർ സ്റ്റേഡിയത്തിലിരുന്ന് ധോണി ധോണി എന്നിങ്ങനെ ഉറക്കെ വിളിക്കുന്നത് പന്തിനെ അപമാനിക്കുന്നതിന് തുല്യമാണ് അത്തരത്തിലൊരു സാഹചര്യം ഒരു കളിക്കാരനും ആഗ്രഹിക്കുന്നില്ല.
രോഹിത് മുൻപ് പറഞ്ഞത് തന്നെയാണ് എനിക്കും പറയുവാനുള്ളത്. അയാളെ വെറുതെ വിടു. അയാൾ ഒരു മാച്ച് വിന്നറാണ് അയാളുടെ സ്വാഭാവികമായ കളി കളിക്കുവാൻ അനുവദിക്കു. മികച്ച പ്രകടനം കാഴ്ചവെക്കാൻ തുടങ്ങിയാൽ പന്ത് മറ്റൊരു തലത്തിലുള്ള കളിക്കാരനാണ്. ഐ പി എല്ലിൽ നമ്മളത് കണ്ടതാണ്. അതുകൊണ്ട് തന്നെ അയാളെ ഇത്രമാത്രം ഒറ്റപ്പെടുത്തുന്നത് അനുവദിക്കാൻ കഴിയില്ല. സ്വന്തം രാജ്യത്ത് പോലും ആരാധകരുടെ പിന്തുണ ലഭിക്കുന്നില്ലെങ്കിൽ പിന്നെ മറ്റെവിടെയാണ് അത് ലഭിക്കുകയെന്നും കോലി ചോദിച്ചു.