മന്ത്രി ഇടപെടുന്നു; ഇ​ന്ത്യ - വിന്‍‌ഡീസ് ഏകദിനം തിരുവനന്തപുരത്തേക്ക് ?

മന്ത്രി ഇടപെടുന്നു; ഇ​ന്ത്യ - വിന്‍‌ഡീസ് ഏകദിനം തിരുവനന്തപുരത്തേക്ക് ?

kaloor stadium , India west indies odi , KCA , team india , cricket , ഇന്ത്യ വിന്‍‌സീസ് ഏകദിനം , ക്രിക്കറ്റ് , ടീം ഇന്ത്യ ,  ഫു​ട്ബോ​ൾ , കെസിഎ , എസി മൊ​യ്തീ​ൻ
തി​രു​വ​ന​ന്ത​പു​രം| jibin| Last Modified ചൊവ്വ, 20 മാര്‍ച്ച് 2018 (15:15 IST)
വിമർശനം ശക്തമായതോടെ നവംബര്‍ ഒന്നിന് നടക്കേണ്ട ഇ​ന്ത്യ - വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ൽ​സ​ര​വേ​ദി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു മാ​റ്റി​യേ​ക്കും.

കൊ​ച്ചി​യി​ലെ ട​ർ​ഫി​നു കോ​ട്ടം​വ​രു​ത്തു​ന്ന ന​ട​പ​ടി​ക​ളു​ണ്ടാ​വി​ല്ലെ​ന്ന് കാ​യി​ക​മ​ന്ത്രി വ്യക്തമാക്കി. ആ​വ​ശ്യ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് മ​ത്സ​രം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു മാ​റ്റാ​ൻ നി​ർ​ദേ​ശിക്കും. കൂ​ടു​ത​ൽ ത​ർ​ക്ക​ങ്ങ​ൾ കൂ​ടാ​തെ വി​ഷ​യം പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അതേസമയം, വി​ഷ​യ​ത്തി​ൽ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ (കെസിഎ) കേ​ര​ളാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി കാ​യി​ക​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി. കേരളത്തിൽ ക്രിക്കറ്റും നടക്കണം ഫുട്ബോളും നടക്കണം എന്ന നിലപാടാണ് തനിക്കുള്ളതെന്നും മന്ത്രി പറഞ്ഞു.

നേരത്തെ തിരുവനന്തപുരം കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ്ബായിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, പിന്നീട് കെസിഎയുടെ ആവശ്യം പരിഗണിച്ച് മത്സരം കൊച്ചിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് എതിര്‍പ്പ് ശക്തമായത്.

കേരളാ ബ്ളാസ്റ്റേഴ്സ് താരം സികെ വിനീത്, ശശി തരൂർ എംപി എന്നിവരും മത്സരം കൊച്ചിയിൽ നടത്തുന്നതിനെതിരെ വിമർശനുവമായി രംഗത്ത് വന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :