അനുബന്ധ വാര്‍ത്തകള്‍
- ലോകകപ്പിൽ മാത്രമല്ല, ടി20യിൽ കഴിഞ്ഞ പത്ത് വർഷകണക്കിലും ഇന്ത്യ പാകിസ്ഥാനേക്കാൾ ഏറെ മുൻപിൽ
- ഇന്ത്യ-പാക് പോരാട്ടത്തേക്കാൾ ആവേശകരമായ ഒന്ന് ക്രിക്കറ്റിലില്ല, പാക് ബാറ്റിങ് പരിശീലകൻ മാത്യൂ ഹെയ്ഡൻ പറയുന്നു
- ലോകകപ്പിൽ ഇന്ത്യ തന്നെ കേമൻ, എന്നാൽ നേർക്ക്നേർ ഏറ്റുമുട്ടിയതിൽ കൂടുതൽ വിജയിച്ച ടീം പാകിസ്താൻ!
- പരിക്ക്, ടി20 ലോകകപ്പിനുള്ള ന്യൂസിലൻഡ് ടീമിൽ നിന്നും കെയ്ൻ വില്യംസൺ പുറത്തേക്ക്?
- ടി 20 ലോകകപ്പ്: ഇന്ത്യ പേടിക്കുന്നത് മൂന്ന് പാക് താരങ്ങളെ ! ഈ രണ്ട് പേര് ക്രീസില്‍ നിലയുറപ്പിക്കരുത്, ബൗളര്‍മാര്‍ക്ക് കോലിയുടെ നിര്‍ദേശം
എംഎസ് ധോണിയേക്കാൾ മികച്ച ഉപദേഷ്ടാവിനെ ഇന്ത്യയ്ക്ക് ലഭിക്കാനില്ല, പ്രശംസയുമായി കെഎൽ രാഹുൽ
ടി20 ലോകകപ്പിന് തൊട്ടുമുൻപ് ഇന്ത്യൻ ടീമിന്റെ ഉപദേഷ്ടാവ് മഹേന്ദ്രസിങ് ധോണിയെ വാനോളം പ്രശംസിച്ച് ഇന്ത്യൻ താരം കെഎൽ രാഹുൽ. ലോകകപ്പ് പോലൊരു പ്രധാനടൂർണമെന്റിൽ എംഎസ് ധോണിയെക്കാൾ നല്ലൊരു ഉപദേഷ്ടാവിനെ ഇന്ത്യയ്ക്ക് കിട്ടാനില്ല. ധോണിയുടെ തന്ത്രങ്ങളാകും ലോകകപ്പിൽ ഇന്ത്യയ്ക്ക് കരുത്താവുകയെന്നും രാഹുൽ പറഞ്ഞു.
നായകനായിരുന്നപ്പോഴും തങ്ങൾക്കെല്ലാം വേണ്ട ഉപദേശം തന്നിരുന്നത് ധോണിയാണ്. ആ നിമിഷങ്ങൾ തിരിച്ചുകിട്ടിയിരിക്കുകയാണ്. അതിന്റെ ആവേശം ഡ്രസിങ് റൂമിൽ പ്രകടമാണ്. മറ്റൊരു താരമാണ് ഈ റോളിൽ എത്തുന്നതെങ്കിൽ ഈ ആവേശം കാണുമായിരുന്നില്ല. സ്വാതന്ത്ര്യവും കിട്ടണമെന്നില്ല. രണ്ടാം ടി20 കിരീടം സ്വപ്നം കാണുന്ന ഇന്ത്യൻ ടീമിന് ധോണിയെക്കാൾ മികച്ചൊരു ഉപദേഷ്ടാവില്ലെന്നത് വ്യക്തമാണെ'ന്നും കെ എൽ രാഹുൽ അഭിപ്രായപ്പെട്ടു.