ലോകകപ്പിൽ ഇന്ത്യ തന്നെ കേമൻ, എന്നാൽ നേർക്ക്‌നേർ ഏറ്റുമുട്ടിയതിൽ കൂടുതൽ വിജയിച്ച ടീം പാകി‌സ്‌താൻ!

അഭിറാം മനോഹർ| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (19:05 IST)
ലോകകപ്പിൽ മത്സരങ്ങൾക്കായാണ് ലോകമെങ്ങുമുള്ള കായികപ്രേമികൾ കാത്തിരിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അരങ്ങേറിയിട്ടുള്ളത്. ലോകകപ്പ് മത്സരങ്ങളിൽ പാകിസ്ഥാന് ഒരിക്കൽ പോലും ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ലെങ്കിലും പരസ്‌പരം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഏറ്റവുമധികം മത്സരങ്ങൾ വിജയിച്ചിട്ടുള്ളത് പാകിസ്ഥാനാണെന്ന് കണക്കുകൾ പറയുന്നു.

199 മത്സരങ്ങളാണ് ഇതുവരെ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയത് ഇതിൽ പാകിസ്ഥാൻ 86 മത്സരങ്ങളിൽ വിജയിച്ചപ്പോൾ 70 മത്സരങ്ങൾ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്. 43 മത്സരങ്ങൾ സമനിലയിലായി.

ആകെ 59 ടെസ്റ്റുകളാണ് ഇരുടീമുകളും തമ്മിൽ കളിച്ചത്. ഇതിൽ 12 എണ്ണത്തിൽ പാകിസ്ഥാനും ഒമ്പതിൽ ഇന്ത്യയും വിജയിച്ചു. 38 മത്സരങ്ങൾ സമനിലയായി. ഏകദിനത്തിൽ 132 തവണ പരസ്‌പരം ഏറ്റുമുട്ടിയപ്പോൾ 73 എണ്ണത്തിൽ പാകിസ്ഥാനും 55 എണ്ണത്തിൽ ഇന്ത്യയും വിജയിച്ചു. 4 മത്സരം സമനിലയിലായി.

ടി20 മത്സരങ്ങളുടെ കണക്കിൽ മാത്രമാണ് ഇന്ത്യ പാകിസ്ഥാന് മുന്നിലുള്ളത്. 8 ടി20 മത്സരങ്ങൾ ഇരുടീമുകൾ തമ്മിൽ ഏറ്റുമുട്ടിയതിൽ 7 എണ്ണത്തിലും ഇന്ത്യ വിജയിച്ചപ്പോൾ ഒരൊറ്റ മത്സരത്തിൽ മാത്രമാണ് പാകിസ്ഥാന് വിജയിക്കാനായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :