അഭിറാം മനോഹർ|
Last Modified വെള്ളി, 26 ജൂണ്‍ 2020 (14:36 IST)
ലോകക്രിക്കറ്റിൽ ബൗളർമാരുടെ പേടി സ്വപ്‌നമാണ് വെസ്റ്റിൻഡീസ് വെടിക്കെട്ട് വീരൻ ക്രിസ് ഗെയിൽ.ബൗളർമാരെ അതിക്രൂരമായി ശിക്ഷിക്കാറുള്ള ഗെയിലിനൊപ്പം കളിച്ച 2018ലെ സൺറൈസേഴ്‌സ് ഹൈദരാബാദുമായുള്ള മത്സരത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പഞ്ചാബ് ടീമിൽ ഗെയിലിന്റെ സഹതാരമായിരുന്ന കെഎൽ രാഹുൽ.
ഗെയിൽ സെഞ്ചുറി നേടിയ മത്സരത്തിൽ റാഷിദ് ഖാൻ പലപ്പോളും ഗെയിലിനെ തുറിച്ചുനോക്കിയിരുന്നു. ഇത് ഗെയിലിന് ഇഷ്ടപ്പെട്ടില്ല.ഗെയിൽ വളരെ ദേഷ്യത്തിലായിരുന്നു. ഗെയിൽ ശേഷം എന്നോട് വന്നുപറഞ്ഞു. ആ സ്പിന്നറുണ്ടല്ലോ അവൻ എന്നെയിങ്ങനെ നോക്കുന്നത് എനിക്ക് പിടിക്കുന്നില്ല. ഞാൻ അവനെ ഇന്ന് തീർക്കാൻ പോകുകയാണ്.എന്നിട്ട് എന്നോട് സ്ട്രൈക്ക് കൈമാറാനും ഗെയിൽ പറഞ്ഞു.രാഹുൽ പറയുന്നു.
നീ ഒരു സിംഗിൾ തരു എനിക്ക് റാഷിദിന്റെ 6 പന്തുകളും കളിക്കണം. ഗെയിൽ അങ്ങനെ പറയുന്നത് ഞാൻ ആദ്യമായിട്ടായിരുന്നു കാണുന്നത്.മത്സരത്തിൽ ഗെയിൽ 63 പന്തിൽ 103 റൺസ് നേടി.റാഷിദ് ഖാന്റെ 16 പന്തിൽ 42 റൺസായിരുന്നു മത്സരത്തിൽ ഗെയിൽ സ്വന്തമാക്കിയത്.