അതൊരു സൂചനയാണ്; രാഹുല്‍ പുറത്തേക്ക് തന്നെ

വൈസ് ക്യാപ്റ്റന്‍ ആയിരുന്നതുകൊണ്ടാണ് ആദ്യ രണ്ട് ടെസ്റ്റുകളിലും രാഹുല്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത്

രേണുക വേണു| Last Modified തിങ്കള്‍, 20 ഫെബ്രുവരി 2023 (08:09 IST)

കെ.എല്‍.രാഹുലിന്റെ ഭാവി അനിശ്ചിതത്വത്തില്‍. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ രാഹുല്‍ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഇല്ല. ഇന്‍ഡോര്‍, അഹമ്മദാബാദ് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ തന്റെ ഉപനായകന്‍ ആരായിരിക്കണമെന്ന് നായകന്‍ രോഹിത് ശര്‍മയ്ക്ക് തീരുമാനിക്കാമെന്നാണ് ബിസിസിഐ നിലപാട്. ആദ്യ രണ്ട് ടെസ്റ്റുകളിലും രാഹുല്‍ ഉപനായകനായിരുന്നു. എന്നാല്‍ ബാറ്റിങ്ങില്‍ തുടര്‍ പരാജയമായ രാഹുലിനെ ഇനിയും പിന്തുണയ്‌ക്കേണ്ട എന്ന നിലപാടിലേക്ക് ബിസിസിഐ എത്തിയിരിക്കുകയാണ്.

വൈസ് ക്യാപ്റ്റന്‍ ആയിരുന്നതുകൊണ്ടാണ് ആദ്യ രണ്ട് ടെസ്റ്റുകളിലും രാഹുല്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത്. ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ രാഹുല്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകാന്‍ തന്നെ സാധ്യതയില്ല. അതിന്റെ സൂചനയാണ് ഉപനായകസ്ഥാനത്തു നിന്ന് നീക്കിയത്.

തന്റെ അസാന്നിധ്യത്തില്‍ ആര് ടീമിനെ നയിക്കണമെന്നത് രോഹിത് തന്നെ തീരുമാനമെടുക്കട്ടെ. അതുകൊണ്ട് ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്ക് ഉപനായകനെ പ്രഖ്യാപിക്കുന്നില്ല എന്നാണ് സെലക്ടര്‍മാര്‍ പറഞ്ഞത്. രാഹുലിന് പകരം ശുഭ്മാന്‍ ഗില്‍ ആയിരിക്കും അടുത്ത രണ്ട് ടെസ്റ്റുകളിലും ഇന്ത്യയുടെ ഓപ്പണറാകുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :