1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. KL Rahul likely to be India's ODI Vice Captain

ഏകദിനത്തിലും കെ.എല്‍.രാഹുല്‍ വൈസ് ക്യാപ്റ്റനാകും; റിഷഭ് പന്തും പരിഗണനയില്‍

KL Rahul
ട്വന്റി 20 ക്ക് പിന്നാലെ ഏകദിന ക്രിക്കറ്റിലും ഇന്ത്യയുടെ ഉപനായകനാകാന്‍ കെ.എല്‍.രാഹുല്‍. നേരത്തെ ട്വന്റി 20 ഉപനായകസ്ഥാനം രാഹുലിന് നല്‍കിയിരുന്നു. ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയെ നായകസ്ഥാനത്തു നിന്ന് മാറ്റി രോഹിത് ശര്‍മയ്ക്ക് ചുമതല നല്‍കിയത് ഇന്നലെയാണ്. ഏകദിന ക്രിക്കറ്റില്‍ ആരായിരിക്കും വൈസ് ക്യാപ്റ്റനെന്ന് ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ട്വന്റി 20 ഉപനായകനാണ് രാഹുല്‍. ഏകദിനത്തിലും രാഹുലിനെ ഉപനായകനാക്കാനാണ് ആലോചന. രാഹുലിനെ പുറമേ റിഷഭ് പന്തിനെ ഏകദിന ഉപനായകസ്ഥാനത്തേക്ക് സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുന്നുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനാണ് പന്ത്. മുതിര്‍ന്ന താരങ്ങളെ നയിച്ചുള്ള പരിചയവും പന്തിനുണ്ട്. രാഹുല്‍, പന്ത് എന്നിവരില്‍ ഒരാളെ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
അടുത്ത ലേഖനം
അപമാനിതനായി നില്‍ക്കാനില്ല; ടെസ്റ്റ് നായകസ്ഥാനം ഒഴിയാന്‍ കോലി ആലോചിക്കുന്നു, ബിസിസിഐയുമായി തുറന്ന പോരിലേക്ക്