ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും മികച്ച പ്രകടനം നടത്തിയ താരമാണ് രാഹുൽ, വേണ്ടത് അല്പം ഭാഗ്യം മാത്രമെന്ന് രാഹുൽ ദ്രാവിഡ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 ഫെബ്രുവരി 2023 (14:04 IST)
ടെസ്റ്റ് ക്രിക്കറ്റിൽ മോശം പ്രകടനം തുടരുന്ന ഓപ്പണിംഗ് താരം കെ എൽ രാഹുലിനെ കൈവിടില്ലെന്ന സൂചന നൽകി ഇന്ത്യൻ പരിശീലകനായ രാഹുൽ ദ്രാവിഡ്. ഓസീസിനെതിരായ രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ടെങ്കിലും രാഹുലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ദ്രാവിഡ് സ്വീകരിച്ചത്. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരമാണ് കെ എൽ രാഹുലെന്ന് ഓർക്കണമെന്നും ദ്രാവിഡ് പറഞ്ഞു.

കുറച്ച് ഭാഗ്യം കൂടിയുണ്ടെങ്കിൽ ഈ ഘട്ടം മറികടക്കാൻ രാഹുലിനാകും. വിദേശത്ത് ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയ താരമാണ് രാഹുൽ. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും താരം സെഞ്ചുറി നേടി. അതിനാൽ തന്നെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് തുടരും. ഇപ്പോഴത്തെ നഷ്ടപ്പെട്ട ഫോം പരിഹരിച്ച് വരാനുള്ള ക്ലാസും കഴിവും രാഹുലിനുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഇതിനായി രാഹുലും സ്വന്തം പ്രകടനത്തിൽ വിശ്വാസമർപ്പിക്കേണ്ടതുണ്ട്. ദ്രാവിഡ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :