Leeds Test, KL Rahul: കെ.എല്‍.രാഹുലിനു സെഞ്ചുറി; ഇന്ത്യ പിടിമുറുക്കുന്നു

90/2 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 62 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടിയിട്ടുണ്ട്

KL Rahul century, Rahul 100, KL Rahul Leeds, India vs England, Leeds Test, India England Test Results, India vs England match Scorecard, Shubman Gill, India England Match Result, India vs England 1st test Live Updates, കെ.എല്‍.രാഹുലിനു സെഞ്ചുറി
Leeds| രേണുക വേണു| Last Modified തിങ്കള്‍, 23 ജൂണ്‍ 2025 (19:22 IST)
KL Rahul

KL Rahul: ലീഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ കെ.എല്‍.രാഹുലിനു സെഞ്ചുറി. 202 പന്തില്‍ നിന്ന് 13 ഫോറുകള്‍ സഹിതമാണ് രാഹുല്‍ സെഞ്ചുറി സ്വന്തമാക്കിയത്. രാഹുലിന്റെ ടെസ്റ്റ് കരിയറിലെ ഒന്‍പതാം സെഞ്ചുറിയും ഇംഗ്ലണ്ടില്‍ നേടുന്ന മൂന്നാം സെഞ്ചുറിയുമാണിത്.

90/2 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 62 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടിയിട്ടുണ്ട്. ഒന്നാം ഇന്നിങ്‌സിലെ ആറ് റണ്‍സ് ലീഡ് അടക്കം ഇന്ത്യയുടെ ആകെ ലീഡ് 240 ആയി. അര്‍ധ സെഞ്ചുറി നേടിയ റിഷഭ് പന്താണ് രാഹുലിനൊപ്പം ക്രീസില്‍.

മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 75 പന്തില്‍ 47 റണ്‍സുമായി രാഹുല്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു. നാലാം ദിനമായ ഇന്ന് 127 പന്തില്‍ നിന്നാണ് 53 റണ്‍സെടുത്തത്. ഇന്ന് തുടക്കത്തില്‍ തന്നെ നായകന്‍ ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായെങ്കിലും പന്തിനെ കൂട്ടുപിടിച്ച് ഇന്ത്യയെ സുരക്ഷിതമാക്കുകയായിരുന്നു രാഹുല്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :