അനുബന്ധ വാര്ത്തകള്
- മെസിക്ക് പറയാൻ ബുദ്ധിമുട്ടുണ്ടാവും, ഞങ്ങൾ എന്താണ് പറഞ്ഞതെന്ന് ഞാൻ തന്നെ പറയാം : ലെവൻഡോവ്സ്കി
- പരിക്ക്: റൊണാൾഡോ ഇന്ന് കളിക്കുന്ന കാര്യം സംശയത്തിൽ, ന്യൂനോ മെൻഡിസിന് ലോകകപ്പ് നഷ്ടമാകും
- അവർക്ക് ഒന്നും നഷ്ടപ്പെടാനില്ലായിരുന്നു, ഞങ്ങൾ പക്ഷേ തകർന്നു: ടീമിൻ്റെ പ്രകടനത്തിൽ തീരെ സന്തുഷ്ടനല്ല: ലൂയി എൻറികെ
- സുവർണ തലമുറയ്ക്കൊപ്പം ബെൽജിയത്തിൻ്റെ സൂപ്പർ കോച്ചും സ്ഥാനമൊഴിഞ്ഞു
- അത് കോലിയുടെ ക്ലാസ് വിളിച്ചറിയിക്കുന്ന ഷോട്ടുകൾ, ലോകത്ത് ഒരു കളിക്കാരനും ആ 2 സിക്സിൽ നിന്ന് തടയാനാകില്ല: ഹാരിസ് റൗഫ്
ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് വേണം, സാമ്രാജ്യം നിലനിർത്താൻ ബെൻ സ്റ്റോക്സ് തിരിച്ചെത്തുന്നു
ഇംഗ്ലണ്ട് സൂപ്പർ താരം ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് പരിഗണിച്ചാണ് ബെൻ സ്റ്റോക്സ് ഏകദിനത്തിലേക്ക് തിരികെ വരുന്നത്. ടി20 ലോകകപ്പിലെ വിജയത്തിന് പിന്നാലെ മുൻ താരങ്ങളടക്കം നിരവധി പേർ ബെൻ സ്റ്റോക്സ് തിരികെ ഏകദിനടീമിൽ മടങ്ങിയെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നിലവിൽ പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര കളിക്കാനൊരൊരുങ്ങുന്ന ബെൻ സ്റ്റോക്സ് തന്നെയാണ് ഇക്കാര്യത്തെ പറ്റി സൂചനനൽകിയത്. രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് ഓരോ ക്രിക്കറ്റ് താരവും ഉറ്റു നോക്കുന്ന കാര്യമാണെന്നും ലോകകപ്പ് തുടങ്ങുമ്പോൾ തനിക്ക് ഒരുപക്ഷേ തിരിച്ചെത്താൻ തോന്നിയേക്കുമെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു. 2019ലെ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായകപങ്കുവഹിച്ച ബെൻ സ്റ്റോക്സ് കഴിഞ്ഞ ടി20 ലോകകപ്പ് വിജയത്തിലും നിർണായക പ്രകടനം നടത്തി തിളങ്ങിയിരുന്നു.