ധോണിയുടെ വിടവ് മറ്റാർക്കും നികത്താനാവില്ല- കെഎൽ രാഹുൽ

അഭിറാം മനോഹർ| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (12:49 IST)
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതോട് കൂടി ധോണിക്ക് ശേഷം ആരായിരിക്കും പകരം വരിക എന്ന ചോദ്യവും ക്രിക്കറ്റ് ലോകത്ത് ശക്തമായിരിക്കുകയാണ്. നിലവിൽ ടീമിൽ ധോണിയുടെ പകരക്കാരനായി പരിഗണിക്കുന്നതിൽ ഒരാൾ കെ എൽ രാഹുലാണ്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ ധോണിയുടെ വിടവ് ആർക്കും നികത്താനാവില്ലെന്നാണ് രാഹുലിന്റെ അഭിപ്രായം.

ഇന്ത്യൻ ക്രിക്കറ്റിൽ ധോണിയുടെ വിടവ് ആർക്കും നികത്താനാവില്ല. ധോണിയുടെ പകരക്കാരനാവുന്നതിനെ പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും താനായി തുടരാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും രാഹുൽ വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി കൂടുതൽ വിജയങ്ങൾ നേടാനും മികച്ച പ്രകടനം പുറത്തെടുക്കാനും മാത്രമാണ് ഇപ്പോൾ ചിന്തയെന്നും താരം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :