ധോണിയുടെ വിജയമന്ത്രങ്ങളേറ്റു, പന്ത് നന്നായി

Last Modified ഞായര്‍, 17 ഫെബ്രുവരി 2019 (12:57 IST)
മഹേന്ദ്ര സിംങ് ധോണിക്ക് പകരക്കാരനായിട്ടാണ് യുവതാരം ഋഷഭ് പന്തിനെ ക്രിക്കറ്റ് ലോകം വാഴ്ത്തുന്നത്. നേരത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ വലിയ പിഴവുകള്‍ കാണിച്ചതോടെ ആരാധകര്‍ താരത്തിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. എന്നാല്‍, ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ താരം വീണ്ടും ആരാധകര്‍ക്ക് പ്രിയപ്പെട്ടവനായി.

തകര്‍പ്പന്‍ തിരിച്ചുവരവാണ് പന്ത് ഇപ്പോൾ കാഴ്ച വെച്ചിരിക്കുനന്ത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കാഴ്ച്ചവെച്ചത് പന്തിന്റെ പെർഫോമൻസ് എടുത്ത് പറയേണ്ടത് തന്നെയായിരുന്നു. പരമ്പരയില്‍ 20 ക്യാച്ചുകളാണ് പന്ത് നേടിയത് കൂടാതെ അഡ്‌ലെയ്ഡില്‍ നേടിയ പതിനൊന്ന് ക്യാച്ചുകളോടെ ലോകറെക്കോര്‍ഡിനൊപ്പവും താരമെത്തിയിരുന്നു.

പന്തിന്റെ ഈ തിരിച്ചുവരവിന് പിന്നില്‍ ധോണിയുടെ വാക്കുകളാണെന്ന് താരത്തിനെ പരിശീലിപ്പിച്ച കിരണ്‍ മോറെ വ്യക്തമാക്കിയിരിക്കുന്നത്. സ്റ്റമ്പിന് പിന്നില്‍ ധോണി പ്രകടിപ്പിക്കുന്ന അസാമാന്യ മികവിന്റെ തന്ത്രങ്ങള്‍ തന്നെയാണ് പന്തിനും പറഞ്ഞുകൊടുത്തതെന്ന് മോറെ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :