നോ-ബോൾ വിളിച്ചു, പന്തെറിയാതെ അമ്പയറെ പറ്റിച്ച് പൊള്ളാർഡ്

സഫർ ഹാഷ്മി| Last Modified ചൊവ്വ, 12 നവം‌ബര്‍ 2019 (18:20 IST)
എറിഞ്ഞ് റൺസ് വിട്ടുകൊടുക്കുന്ന ബൗളർമാരെ നിങ്ങൾ ഒരുപാട് കണ്ടിരിക്കും എന്നാൽ നോ-ബോൾ വിളിച്ച അമ്പയറെ തന്നെ പറ്റിച്ചിരിക്കുകയാണ് വിൻഡീസിന്റെ കീറോൺ പൊള്ളാർഡ്.
ഇന്നലെ അഫ്ഗാനിസ്ഥാനെതിരെ നടന്ന ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു ചുറ്റുമുള്ളവരെ മൊത്തം പറ്റിച്ചുകൊണ്ടുള്ള
പൊള്ളാർഡിന്റെ പ്രകടനം.

മത്സരത്തിലെ 25മത് ഓവറിലാണ് രസകരമായ സംഭവം നടന്നത്. ക്രീസിൽ അസ്ഗര്‍ അഫ്ഗാനും നജീബുള്ള സര്‍ദ്രാനും ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ശക്തമായി മുന്നേറികൊണ്ടിരിക്കുന്നു. ഇത് പൊളിക്കുന്നതിനായാണ് ബൗൾ ചെയ്യുവാൻ ഏൽപ്പിച്ചത് പൊള്ളാർഡിനേയും.

പന്തെറിയാനായി ബൗളിങ് ക്രീസിലെത്തിയ പൊള്ളാർഡ് ഓവർ സ്റ്റെപ്പ് ചെയ്തതിനാൽ ഉടൻ തന്നെ നോ-ബോൾ വിളിച്ചു. എന്നാൽ ബൗളിങ് ആക്ഷൻ മാത്രം എടുത്ത പൊള്ളാർഡ് പന്ത് റിലീസ് ചെയ്തിരുന്നില്ല. അമ്പയർ നോ-ബോൾ വിളിച്ചതോടെ പന്ത് പുറത്തുവിടാതെ പൊള്ളാർഡ് മടങ്ങുകയും ചെയ്തു. ഇതോടെ അമ്പയര്‍ക്കും നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന സര്‍ദാനും ഇതുകണ്ട് ചിരിയടക്കാനായില്ല.

നോ‌-ബോൾ വിളിച്ചശേഷം ബൗളർ പന്തെറിയാതെ മടങ്ങുന്നത് ഇതാദ്യമല്ല. ഇതിന് മുൻപ് പാകിസ്താൻ താരം ഷോയബ് അക്തറും ഇത്തരത്തിൽ അമ്പയറെ പറ്റിച്ച് പന്തെറിയാതെ മടങ്ങിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :