ബിസിസിഐ ഉപദേശക സമിതി അംഗത്വം രാജിവച്ച് കപിൽ ദേവ്

വെബ്‌ദുനിയ ലേഖകൻ| Last Updated: ബുധന്‍, 2 ഒക്‌ടോബര്‍ 2019 (13:13 IST)
ഡൽഹി: ശാന്ത രംഗസ്വാമിക്ക് പിന്നാലെ കപിൽ ദേവും ഉപദേശക സമിതി അംഗത്വം രാജിവച്ചു. സി ഒ എ തലവന്‍ വിനോദ് റായിക്കും ബി സി സി ഐ സി ഇ ഒ രാഹുല്‍ ജോഹ്രിക്കുമാണ് കപില്‍ ദേവ് രാജിക്കത്ത് നൽകിയത്. രാജിവക്കാനുണ്ടാ കാരണം വ്യക്തമായിട്ടില്ല.

ഭിന്നതാൽപര്യ വിഷയത്തില്‍ ബി സി സി ഐ എത്തിക്സ് ഓഫീസര്‍ ഡി കെ ജെയ്ന്‍ ഉപദേശക സമിതി അംഗങ്ങള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് കപിൽ ദേവ് ഉൾപ്പടെ ഉപദേശകസ്മിതിയിൽനിന്നും രണ്ട് പേർ രാജിവച്ചത് . മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജീവ് ഗുപ്തയാണ് സമിതി തലവന്‍ കപില്‍ദേവിനും, അംഗങ്ങളായ അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ക്കെതി നൽകിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :