ഐപിഎല്ലിന് വേണ്ടി സ്വന്തം ഡിഎൻഎ വരെ തിരുത്തിയവരാണ് ഓസീസ് താരങ്ങൾ, രൂക്ഷ വിമർശനവുമായി റമീസ് രാജ

അഭിറാം മനോഹർ| Last Modified ഞായര്‍, 26 സെപ്‌റ്റംബര്‍ 2021 (12:10 IST)
ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ പണത്തിൽ കണ്ണുവെച്ച് ഐപിഎല്ലിൽ കളിക്കുന്നതിന് സ്വന്തം ഡിഎൻഎ വരെ തിരുത്തിയവരാണ് ഓസീസ് താരങ്ങളെന്ന് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. കരാർ സംരക്ഷിക്കുന്നതിനായി ഇന്ത്യക്കെതിരെ കളിക്കുമ്പോൾ ഓസ്ട്രേലിയൻ താരങ്ങൾ അവരുടെ സ്വാഭാവികമായ ആക്രമണോത്സുകത പോലും ഒളിച്ചുവയ്ക്കുകയാണെന്നും റമീസ് രാജ ആരോപിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും വൻ തോതിൽ പണം ലഭിക്കുമെന്നതിനാൽ ഐപിഎൽ കരാർ സംരക്ഷിക്കാൻ ഏതറ്റം വരെ പോകാനും രാജ്യാന്തര താരങ്ങൾ തയ്യാറാണ്. ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോൾ ഓസ്ട്രേലിയ അവരുടെ സ്വാഭാവികമായ ആക്രമണോത്സുകത പോലും മാറ്റിവെയ്ക്കുന്നു. പണത്തിനായി സ്വന്തം ഡിഎൻഎ വരെ തിരുത്തിയവരാണ് അവർ. റമീസ് രാജ പറഞ്ഞു.

അതേസമയം പാക്കിസ്ഥാൻ പര്യടനം റദ്ദാക്കിയ ന്യൂസീലൻഡ്, ഇംഗ്ലണ്ട് ടീമുകളെ റമീസ് രാജ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. രണ്ട് ടീമുകളും വലിയ തെറ്റാണ് പാകിസ്ഥാനോട് ചെയ്‌തതെന്നും റമീസ് രാജ കുറ്റപ്പെടുത്തി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :