ജൊഹാനസ്ബര്‍ഗ്|
jibin|
Last Modified ബുധന്‍, 4 ജൂണ്‍ 2014 (14:45 IST)
ആശയക്കുഴപ്പത്തിനൊടുവില്‍ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകനായി ഹാഷിം അംലയെ നിയമിച്ചു. ഗ്രേയം സ്മിത്ത് സ്ഥാനമൊഴിഞ്ഞപ്പോള്‍ ആരെ നിയമിക്കണമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്.
അംലയോ എബി ഡിവില്ലിയേഴ്‌സോ എന്നതായിരുന്നു പ്രശ്‌നം. ഒടുവില്‍ അംലയെ ചുമതലയേല്പിക്കാന്‍ ഒടുവില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.