കോഹ്‌ലിക്കു മുമ്പില്‍ ബാറ്റ് വലിച്ചെറിഞ്ഞു; മണ്ടത്തരമെന്ന് മോര്‍ഗന്‍, ജേഴ്‌സി ഊരി ഗ്രൌണ്ടിലൂടെ ഓടിക്കോളാന്‍ ബ്രോഡ് - മാപ്പ് പറഞ്ഞ് റൂട്ട്

കോഹ്‌ലിക്കു മുമ്പില്‍ ബാറ്റ് വലിച്ചെറിഞ്ഞു; മണ്ടത്തരമെന്ന് മോര്‍ഗന്‍, ജേഴ്‌സി ഊരി ഗ്രൌണ്ടിലൂടെ ഓടിക്കോളാന്‍ ബ്രോഡ് - മാപ്പ് പറഞ്ഞ് റൂട്ട്

 joe roots , virat kohli , bat drop , india england odi , team india , cricket , ഇയാന്‍ മോര്‍ഗന്‍ , ബാറ്റ് ഡ്രോപ്പ് , റൂട്ട് , ബാറ്റ് വലിച്ചെറിഞ്ഞു , ബ്രോഡ്
ലീഡ്‌സ്| jibin| Last Modified വെള്ളി, 20 ജൂലൈ 2018 (13:47 IST)
ഇന്ത്യക്കെതിരായ മുന്നാം ഏകദിനത്തില്‍ വിജയറണ്‍ നേടിയതിനു പിന്നാലെ ബാറ്റ് താഴേക്കിട്ട ഇംഗ്ലണ്ട് താരം ജോ റൂട്ടിന്റെ പ്രവര്‍ത്തിക്കതിരെ വിമര്‍ശനം ശക്തമാകുന്നു. ഇംഗ്ലീഷ് നായകന്‍ ഇയാന്‍ മോര്‍ഗന്‍ അടക്കമുള്ളവരാണ് റൂട്ടിന്റെ ‘ബാറ്റ് ഡ്രോപ്പ്‘ നടപടിക്കെതിരെ ആഞ്ഞടിച്ചത്.

ഇന്ത്യക്കെതിരായ ടെസ്‌റ്റ് ആരംഭിക്കുന്നതിനു മുമ്പ് റൂട്ട് നടത്തിയ വെല്ലുവിളിയാണോ എന്ന ചോദ്യത്തിനു മറുപടിയായിട്ടാണ് മോര്‍ഗന്‍ ആഞ്ഞടിച്ചത്. ‘അയാളുടെ മണ്ടത്തരമായിരുന്നു’ ഗ്രൌണ്ടില്‍ നടത്തിയ നടപടിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇതിലും ഭേദം ജേഴ്‌സി ഊരി ഗ്രൌണ്ടിലൂടെ ഓടുകയായിരുന്നു നല്ലതെന്നായിരുന്നു പേസ് ബോളര്‍ സ്‌റ്റുവര്‍ട്ട് ബ്രോഡ് പ്രതികരിച്ചത്.

സഹതാരങ്ങളടക്കമുള്ളവര്‍ പ്രതികരണവുമായി രംഗത്തുവന്നതോടെ ക്ഷമാപണവുമായി റൂട്ട് രംഗത്തുവന്നു. തന്റെ പ്രവര്‍ത്തിയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും, ഇക്കാര്യത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നാം ഏകദിനത്തില്‍ വിജയ റണ്‍സ് നേടിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് മുമ്പില്‍ ബാറ്റ് വലിച്ചെറിഞ്ഞ് റൂട്ട് സന്തോഷം പ്രകടിപ്പിച്ചത്. ഇതോടെയാണ് ടെസ്‌റ്റിന് മുന്നോടിയായി ഇംഗ്ലീഷ് താരം നടത്തിയ വെല്ലുവിളിയാണിതെന്ന പ്രചാരണവും ശക്തമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :