വിരമിക്കല്‍ ലക്ഷ്യമാക്കിയാണോ ധോണി പന്ത് ചോദിച്ചു വാങ്ങിയത് ?; വെളിപ്പെടുത്തലുമായി രവി ശാസ്‌ത്രി

വിരമിക്കല്‍ ലക്ഷ്യമാക്കിയാണോ ധോണി പന്ത് ചോദിച്ചു വാങ്ങിയത് ?; വെളിപ്പെടുത്തലുമായി രവി ശാസ്‌ത്രി

 dhoni , ravi shastri  , team india , virat kohli , മഹേന്ദ്ര സിംഗ് ധോണി , രവി ശാസ്ത്രി , ധോണി , വിരമിക്കുന്നു
ലീഡ്‌സ്| jibin| Last Modified വ്യാഴം, 19 ജൂലൈ 2018 (14:28 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലായ മഹേന്ദ്ര സിംഗ് ധോണി വിരമിക്കുമോ എന്ന ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് പരിശീലകൻ രവി ശാസ്ത്രി.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ തോല്‍‌വി ഏറ്റുവാങ്ങിയതിനു പിന്നാലെ അമ്പയറുടെ കൈയില്‍ നിന്നും ധോണി പന്ത് വാങ്ങിയത് ബോളിംഗ് പരിശീലകന്‍ ഭരത് അരുണിനെ കാണിക്കാനായിരുന്നു. പന്തിന്റെ അവസ്ഥയെക്കുറിച്ച് മനസിലാക്കുകയായിരുന്നു ലക്ഷ്യം. പിച്ചിന്റെ സ്വഭാവം പന്തിന്റെ രൂപമാറ്റത്തില്‍ പ്രതിഭലിക്കും. ഇതിനായിരുന്നു മഹി ബോള്‍ വാങ്ങിയതെന്നും രവി ശാസ്ത്രി പറഞ്ഞു.

ധോണി കുറേക്കാലത്തേക്കു കൂടി ഇന്ത്യൻ ടീമിനൊപ്പമുണ്ടാകും. അവന്‍ എവിടേക്കും പോകുന്നില്ല. ഉടൻ വിരമിക്കുന്നില്ലെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ തോല്‍‌വി ഏറ്റുവാങ്ങിയതിനു പിന്നാലെ അമ്പയറുടെ കൈയില്‍ നിന്നും ധോണി മാച്ച് ബോള്‍ വാങ്ങിയതാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്.

പ്രകടനത്തിന്റെ പേരില്‍ ചീത്തവിളികള്‍ ശക്തമായിരിക്കെയാണ് 2014ല്‍ ധോണി ടെസ്‌റ്റില്‍ നിന്നും വിരമിച്ചത്. അന്ന് ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് സമാനമായ സംഭവമുണ്ടായത്. ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പുള്ള അവസാന മത്സരത്തില്‍ ധോണി അമ്പയറില്‍ നിന്ന് മാച്ച് ബോള്‍ ചോദിച്ച് വാങ്ങുകയായിരുന്നു.

ധോണി അമ്പയറുടെ കൈയില്‍ നിന്നും പന്ത് വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറകള്‍ ഒപ്പിയെടുക്കുകയായിരുന്നു. ഇതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിച്ച നായകന്‍ ക്രിക്കറ്റ് മതിയാക്കുന്നു എന്ന വാര്‍ത്തകളും സജീവമായത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :