Joe Root: റണ്‍ 'റൂട്ടില്‍' ദ്രാവിഡും കാലിസും പിന്നില്‍; ഇനി മൂന്നാമന്‍

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ വ്യക്തിഗത സ്‌കോര്‍ 31 ആയപ്പോഴാണ് റൂട്ട് ദ്രാവിഡ്, കാലിസ് എന്നിവരുടെ ടെസ്റ്റ് റണ്‍സ് മറികടന്നത്

Joe Root Most Runs in Test, Root and Dravid, Root and Kallis
രേണുക വേണു| Last Modified വെള്ളി, 25 ജൂലൈ 2025 (16:46 IST)
Joe Root

Joe Root: ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാമനായി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ്, ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കാലിസ് എന്നിവരെ റൂട്ട് മറികടന്നു.

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ വ്യക്തിഗത സ്‌കോര്‍ 31 ആയപ്പോഴാണ് റൂട്ട് ദ്രാവിഡ്, കാലിസ് എന്നിവരുടെ ടെസ്റ്റ് റണ്‍സ് മറികടന്നത്. ഇനി മുന്നിലുള്ളത് ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്ങും ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

1. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ - 15921

2. റിക്കി പോണ്ടിങ് - 13378

3. ജോ റൂട്ട് - 13290

4. ജാക്വസ് കാലിസ് - 13289

5. രാഹുല്‍ ദ്രാവിഡ് - 13288

ഈ അഞ്ച് പേരില്‍ റൂട്ട് മാത്രമാണ് നിലവില്‍ കളി തുടരുന്നത്. ശേഷിക്കുന്ന കരിയറില്‍ രണ്ടായിരത്തിലേറെ റണ്‍സ് നേടി സച്ചിനെ മറികടക്കാന്‍ സാധിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :