അനുബന്ധ വാര്‍ത്തകള്‍
- സര്‍പ്രൈസ് ഹിറ്റിലേക്ക് ഹനുമാന്,പ്രതീക്ഷകള്‍ക്കും അപ്പുറമാണ് സിനിമ,പാന്‍ ഇന്ത്യന്‍ ചിത്രം ആദ്യദിനം നേടിയ കളക്ഷന്‍
- Covid: കൊവിഡിന്റെ പുതിയ വകഭേദം ബാധിച്ചോ, ഈ എട്ടുലക്ഷണങ്ങള് ഉണ്ടെങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തണം
- ടി20 ലോകകപ്പ് ജയിക്കണമെങ്കിൽ ഇന്ത്യൻ ടീമിൽ കോലിയും രോഹിത്തും വേണം: എ ബി ഡിവില്ലിയേഴ്സ്
- Passport: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട്: മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ
- രാമക്ഷേത്ര പ്രതിഷ്ഠാ ദിനം ഡ്രൈ ഡേയാക്കി പ്രഖ്യാപിച്ച് സംസ്ഥാനങ്ങൾ, ഗോവയിൽ പൊതു അവധി
ഇന്ന് ജയിച്ചാൽ പരമ്പര, അഫ്ഗാനെതിരായ രണ്ടാം ടി20യിൽ കോലി കളിക്കും, സഞ്ജു പുറത്തിരിക്കാൻ സാധ്യത
ഇന്ത്യ അഫ്ഗാനിസ്ഥാന് ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് വൈകീട്ട് ഇന്‍ഡോറില്‍ നടക്കും. മത്സരം വിജയിച്ചാല്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. അതേസമയം ആദ്യ മത്സരത്തില്‍ നിന്നും മാറി നിന്ന സൂപ്പര്‍ താരം വിരാട് കോലി ഇന്നത്തെ മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തും. കോലി കൂടി ടീമില്‍ തിരിച്ചെത്തുന്നതോടെ രണ്ടാം ടി20യിലും സഞ്ജു സാംസണ് ടീമിന് പുറത്താകാനാണ് സാധ്യതകളേറെയും.
വിരാട് കോലി ടീമില്‍ തിരിച്ചെത്തുന്നതോടെ ശുഭ്മാന്‍ ഗില്ലിനോ തിലക് വര്‍മയ്ക്കോ ടീമില്‍ നിന്നും സ്ഥാനം നഷ്ടമാകും. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ വിക്കറ്റ് കീപ്പര്‍ താരം ജിതേഷ് ശര്‍മ തന്നെയാകും രണ്ടാം മത്സരത്തിലും ടീമില്‍ ഇടം പിടിക്കുക. അങ്ങനെയെങ്കില്‍ മലയാളി താരം സഞ്ജു സാംസണിന് പ്ലേയിംഗ് ഇലവനില്‍ ഇന്നും അവസരം ലഭിക്കില്ല. ശിവം ദുബെ,ജിതേഷ് ശര്‍മ,റിങ്കു സിംഗ്,എന്നീ താരങ്ങള്‍ തന്നെയാകും കോലിയ്ക്ക് പിന്നാലെ ബാറ്റിംഗിന് ഇറങ്ങുക.