ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (16:52 IST)
ടീം പരാജയപ്പെടുന്നുണ്ടെങ്കിലും തങ്ങളുടെ അമൂല്യമായ താരം യുവരാജ് സിംഗാണെന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നായകന്‍ ജീന്‍ പോള്‍ ഡുമിനി. ഒരു വ്യക്തിയുടെ മോശം പ്രകടനം മൂലമല്ല ടീം പരാജയപ്പെടുന്നത്. ടൂര്‍ണമെന്‍റിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ യുവി കരുത്ത് തെളിയിക്കും. ആ നിമിഷത്തിനായും അദ്ദേഹവും ടീമും കാത്തിരിക്കുകയാണെന്നും ഡുമിനി പറഞ്ഞു.
യുവിയെ കുറ്റപ്പെടുത്താന്‍ എളുപ്പമാണ്. ടീമിനു വേണ്ടി നല്ല ഒരു ഇന്നിംഗ്സ് സംഭാവന ചെയ്യണമെന്ന് ആദ്യം ആഗ്രഹിക്കുന്നുണ്ടെന്നും ഡുമിനി പറഞ്ഞു. ഐപിഎല്‍ എട്ടാം സീസണില്‍ 16 കോടി രൂപയ്ക്ക് ഡല്‍ഹി ടീമിലെത്തിയ
യുവി ഏഴ് ഇന്നിംഗ്സുകളില്‍ നിന്നും 124 റണ്‍സ് മാത്രമാണ് ഇതുവരെ എടുത്തിട്ടുള്ളത്. ഇതോടെ അദ്ദേഹത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡുമിനി തന്നെ രംഗത്തെത്തിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.