അഭിറാം മനോഹർ|
Last Modified ചൊവ്വ, 9 ജൂലൈ 2024 (14:07 IST)
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അടുത്ത ചെയര്‍മാനാകാനായി ജയ് ഷാ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍
ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ ആ സ്ഥാനം ഉപേക്ഷിച്ചുകൊണ്ട് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തിനായി മത്സരിക്കുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം നവംബറിലാകും ഐസിസി ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള തിരെഞ്ഞെടുപ്പ് നടക്കുക.ഗ്രെഗ് ബാര്‍ക്ലെയാണ് നിലവിലെ ചെയര്‍മാന്‍.
ജയ് ഷാ ഐസിസി ചെയര്‍മാനാവുകയാണെങ്കില്‍ ആ സ്ഥാനത്തേക്കെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറും. ജൂലൈയില്‍ കൊളംബോയില്‍ നടക്കുന്ന ഐസിസി വാര്‍ഷിക സമ്മേളനത്തോടെയാകും ഐസിസി ചെയര്‍മാന്‍ തിരെഞ്ഞെടുപ്പിനെ പറ്റിയുള്ള കാര്യങ്ങളില്‍ വ്യക്തത വരിക. 2015ല്‍ ബിസിസിഐയുടെ ഭാഗമായ ജയ്ഷാ 2019ലാണ് ബിസിസിഐ സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ടത്.