1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Jasprit Bumrah could only play three games

Jasprit Bumrah: തോറ്റെന്നു കരുതി ബുംറയ്ക്കു കൂടുതല്‍ പണി കൊടുക്കില്ല; നിലപാട് വ്യക്തമാക്കി ഗംഭീര്‍

പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കു ശേഷം ബുംറ നാട്ടിലേക്കു മടങ്ങും.

Jasprit Bumrah
Jasprit Bumrah: ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ മാത്രമേ പേസര്‍ ജസ്പ്രിത് ബുംറ കളിക്കൂവെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇംഗ്ലണ്ട് പര്യടനത്തിനു മുന്‍പ് തന്നെ ഇക്കാര്യം തീരുമാനിച്ചതാണ്. അതില്‍ മാറ്റമുണ്ടാകില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. 
 
ലീഡ്‌സ് ടെസ്റ്റില്‍ തോറ്റതിനാല്‍ ബുംറയെ പരമ്പരയില്‍ മുഴുവന്‍ കളിപ്പിക്കേണ്ടി വരുമോ എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ സംശയം. എന്നാല്‍ ബുംറയുമായി ബന്ധപ്പെട്ട് നേരത്തെ തീരുമാനിച്ച കാര്യങ്ങളില്‍ മാറ്റമില്ലെന്ന് ഗംഭീര്‍ പറഞ്ഞു. പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കു ശേഷം ബുംറ നാട്ടിലേക്കു മടങ്ങും. 
 
' നേരത്തെയുള്ള തീരുമാനങ്ങളില്‍ മാറ്റമില്ല. ബുംറയുടെ ജോലിഭാരം നിയന്ത്രിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇനിയും ഒട്ടേറെ മത്സരങ്ങള്‍ വരാനിരിക്കുന്നു. ഇംഗ്ലണ്ടിലേക്ക് വരുന്നതിനു മുന്‍പ് തന്നെ ബുംറ മൂന്ന് ടെസ്റ്റ് മത്സരങ്ങളേ കളിക്കൂവെന്ന് തീരുമാനിച്ചതാണ്,' ഗംഭീര്‍ പറഞ്ഞു. 
 
ലീഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി അഞ്ച് വിക്കറ്റുകള്‍ ബുംറ വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ 19 ഓവറില്‍ നിന്ന് 57 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും താരത്തിനു ലഭിച്ചില്ല.
About Writer
രേണുക വേണു
അടുത്ത ലേഖനം
ICC Test Rankings: ബാറ്റർമാരുടെ റാങ്കിങ്ങിൽ വൻ നേട്ടമുണ്ടാക്കി റിഷഭ് പന്ത്, ഒന്നാം സ്ഥാനത്ത് ജോ റൂട്ട് തന്നെ