ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും സൂപ്പർ താരം കളിച്ചേക്കില്ല

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 മാര്‍ച്ച് 2021 (12:40 IST)
ട്വെന്റി 20 പരമ്പരയ്‌ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യയുടെ സൂപ്പർ പേസർ ജസ്‌പ്രീത് ബു‌മ്ര കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. നാലാം ടെസ്റ്റിൽ വിശ്രമം ആവശ്യപ്പെട്ട ബു‌മ്രയ്ക്ക് ട്വെന്റി 20 പരമ്പരയിലും ടീം വിശ്രമം അനുവദിച്ചിരുന്നു.

മാർച്ച് 23 മുതൽ പൂനെയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിനപരമ്പരയ്‌ക്ക് തുടക്കമാവുക. കൊവിഡ് പശ്ചാത്തലത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല. പരമ്പരയില്‍ ഇതുവരെ രണ്ട് ടെസ്റ്റ് മാത്രമാണ് ബുമ്ര കളിച്ചത്. ഒന്നാകെ 48 ഓവറുകള്‍ എറിഞ്ഞപ്പോള്‍ നാല് വിക്കറ്റ് വീഴ്‌ത്തി. ബു‌മ്രയ്ക്ക് പകരം നാലാം ടെസ്റ്റിൽ ഉമേഷ് യാദവ് ടീമിൽ മടങ്ങിയെത്തുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :