അഭിറാം മനോഹർ|
Last Modified തിങ്കള്‍, 1 മാര്‍ച്ച് 2021 (14:12 IST)
അത്ഭുതപ്പെടുത്തുന്ന താരമാണ് ഇന്ത്യൻ നായകൻ വിരാട് കോലിയെന്ന് ഓസീസ് താരം ഗ്ലെൻ മാക്‌സ്‌വെൽ. ദീർഘകാലം ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും ഇങ്ങനെ പെർഫോം ചെയ്യുന്നത് എളുപ്പമല്ലെന്നും ഐപിഎല്ലിൽ കോലിക്കൊപ്പമുള്ള അടുത്ത സീസണിനായി കാത്തിരിക്കുകയാണെന്നും മാക്‌സ്‌വെൽ പറഞ്ഞു.
ടെസ്റ്റ് മുതല്‍ ടി20 വരെയുള്ള വിവിധ ഫോര്‍മാറ്റുകളില്‍ അദ്ദേഹമുണ്ടാക്കുന്ന ഇംപാക്ട് വളരെ വലുതാണ്. കോലി കുറച്ചുകാലമായി ക്രിക്കറ്റിന്റെ കൊടുമുടിയിലാണുള്ളതെന്നും മാക്‌സ്‌വെൽ പറഞ്ഞു. ആരാധകരുടെ പ്രതീക്ഷയുടെ ഭാരം കോലിയെ സമ്മർദ്ദത്തിലാക്കുന്നില്ല. കോലിയുടെ പരിശീലനവും തയ്യാറെടുപ്പുമെല്ലാം മനസ്സിലാക്കണം. ഇവയില്‍ നിന്നും പലതും പഠിക്കാനുണ്ട്. കോലിയുടെ ക്യാപ്‌റ്റൻസിയെ പറ്റി ആർസിബിയിൽ നിന്നും പഠിക്കാൻ ശ്രമിക്കുമെന്നും മാക്‌സ്‌വെൽ പറഞ്ഞു.