കീവികളെ ഗെയില്‍ പറപ്പിച്ചു

 വെസ്റ്റിന്‍ഡീസ് , ന്യൂസിലന്‍ഡ് , ജമൈക്ക
കിംഗ്സ്റ്റണ്‍ (ജമൈക്ക)| jibin| Last Modified ശനി, 21 ജൂണ്‍ 2014 (14:39 IST)
ക്രിസ് ഗെയിലിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന് പത്ത് വിക്കറ്റ് ജയം. 40 പന്തില്‍ നിന്ന് 80 റണ്‍സെടുത്ത ഗെയിലിന്റെ പ്രകടനമാണ് വിന്‍ഡീസിന് ജയം സമ്മാനിച്ചത്.

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ വിജയലക്ഷ്യമായ 93 റണ്‍സ് വെസ്റ്റിന്‍ഡീസ് 13.2 ഓവറില്‍ മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ടു ടീമുകളും 1-1 എന്ന നിലയിലായി.

ആദ്യ ഇന്നിംഗ്സില്‍ 129 റണ്‍സ്സെടുത്ത വെസ്റ്റിന്‍ഡീസിന്റെ ക്രയ്ഗ് ബാര്‍ത് വയിറ്റാണ് കളിയിലെ താരം. മഴ തടസമാകുമെന്ന് കരുതിയ കളിയില്‍ ഗയിലിന്റെ പ്രകടനം വെസ്റ്റിന്‍ഡീസിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

നേരത്തേ 257നു ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലന്‍ഡ് 331റണ്‍ കൂട്ടി ചേര്‍ക്കുന്നതിനിടയില്‍ അവരുടെ മുഴുവന്‍ വിക്കറ്റുകളും നഷ്ട്മായി. 66 റണ്‍സെടുത്ത വിക്കറ്റ്കീപ്പര്‍ ബിജെ വാട്ട്ലിംഗും 67 റണ്‍സെടുത്ത വാലറ്റക്കാരനായ മാര്‍ക്ക് ക്രയ്ഗിന്റേയും പ്രകടനമാണ്
കീവികള്‍ക്ക് ഈ സ്കോര്‍ സമ്മാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :