സഞ്ജുവല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കേണ്ടത് റിഷഭ് പന്ത് തന്നെ, കാരണങ്ങൾ പറഞ്ഞ് ഗൗതം ഗംഭീർ

Sanju Samson, Rishab Pant
അഭിറാം മനോഹർ| Last Modified ബുധന്‍, 15 മെയ് 2024 (19:11 IST)
Sanju Samson, Rishab Pant
2024ലെ
മികച്ച ഐപിഎല്‍ സീസണോടെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ഏറെക്കാലമായി പുറത്തായിരുന്ന റിഷഭ് പന്ത് ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളില്‍ ഭാഗമായിരുന്നില്ലെങ്കിലും
ഐപിഎല്ലില്‍ 400ലേറെ റണ്‍സ് കണ്ടെത്തിയതോടെ ലോകകപ്പ് ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെടുകയായിരുന്നു. ഐപിഎല്‍ റണ്‍വേട്ടയില്‍ പന്തിനും ഏറെ മുകളിലാണ് സഞ്ജു സാംസണെങ്കിലും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ആദ്യ വിക്കറ്റ് കീപ്പര്‍ ഓപ്ഷന്‍ റിഷഭ് പന്താകുമെന്നാണ് കരുതുന്നത്.


ഇപ്പോഴിതാ റിഷഭ് പന്ത് തന്നെയായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പര്‍ ഓപ്ഷനെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററും മുന്‍ ഇന്ത്യന്‍ താരവുമായ ഗൗതം ഗംഭീര്‍. സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീറിന്റെ പ്രതികരണം. റിഷബ് തന്നെയാകും ഫസ്റ്റ് ചോയ്‌സെന്ന് ഞാന്‍ കരുതുന്നു. അവന്‍ ഇടം കയ്യനാണ്. മിഡില്‍ ഓര്‍ഡറിലാണ് ഏറെക്കാലമായി കളിക്കുന്നത്. സഞ്ജു ഒരു ടോപ് ഓര്‍ഡര്‍ ബാറ്ററാണ്. ഈ ഐപിഎല്ലില്‍ സഞ്ജു മികച്ച പ്രകടനം നടത്തിയത് ടോപ്പ് ഓര്‍ഡറിലാണ്.


ഇന്ത്യയ്ക്ക് 5,6 സ്ഥാനത്താണ് ഒരു വിക്കറ്റ് കീപ്പര്‍ താരത്തിന്റെ ആവശ്യമുള്ളത്. കാരണം മധ്യനിരയില്‍ ഒരു ഇടം കയ്യന്‍ ബാറ്ററുള്ളത് ടീമിന് ഗുണം ചെയ്യും. സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണ്. ടോപ് ഓര്‍ഡറില്‍ നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഇഷ്ടം പോലെ താരങ്ങളുണ്ട്. സഞ്ജുവിന് മധ്യനിരയിലും ടീമിനായി തിളങ്ങാനാകുമെന്ന് തോന്നുകയാണെങ്കില്‍ മാത്രമാകും സഞ്ജുവിന് അവസരം ലഭിക്കുക. ഗംഭീര്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :