Yashasvi Jaiswal: സെഞ്ചുറിയുമായി ജയ്‌സ്വാള്‍, 87 ല്‍ വീണ് സായ് സുദര്‍ശന്‍; ഇന്ത്യ ശക്തമായ നിലയില്‍

സെഞ്ചുറിയുമായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (204 പന്തില്‍ 133), നായകന്‍ ശുഭ്മാന്‍ ഗില്‍ (21 പന്തില്‍ ഏഴ്) എന്നിവരാണ് ക്രീസില്‍

Jaiswal, Yashasvi Jaiswal Century, India vs West Indies, സെഞ്ചുറിയുമായി ജയ്‌സ്വാള്‍
രേണുക വേണു| Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2025 (15:38 IST)
Yashasvi Jaiswal

Yashasvi Jaiswal: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. 74 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്.

സെഞ്ചുറിയുമായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (204 പന്തില്‍ 133), നായകന്‍ ശുഭ്മാന്‍ ഗില്‍ (21 പന്തില്‍ ഏഴ്) എന്നിവരാണ് ക്രീസില്‍. കെ.എല്‍.രാഹുല്‍ 54 പന്തില്‍ 38 റണ്‍സെടുത്ത് പുറത്തായി. സായ് സുദര്‍ശന്‍ 165 പന്തില്‍ 12 ഫോറുകള്‍ സഹിതം 87 റണ്‍സെടുത്ത് സെഞ്ചുറിക്ക് 13 റണ്‍സ് അകലെ വീണു.

ടോസ് ലഭിച്ച ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ ജയിച്ച് 1-0 ത്തിനു ഇന്ത്യ ലീഡ് ചെയ്യുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :