വനിതാ ഐപിഎൽ ഉടൻ: ജയ് ഷാ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 ഫെബ്രുവരി 2022 (19:35 IST)
പൂർണതോതിൽ വനിതാ ഉടൻ തുടങ്ങുമെന്ന് ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ. അതിനുള്ള ഒരുക്കങ്ങളെല്ലാം ബിസിസിഐ നടത്തുന്നുണ്ടെന്നും താരങ്ങളുടെയും ആരാധകരുടെയും താത്‌പര്യം ഇതിന് ശക്തി പകർന്നിട്ടുണ്ടെന്നും ജയ് ഷാ പറഞ്ഞു.

വരുന്ന സീസൺ മുതൽ വനിതാ ഐപിഎൽ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും അറിയിച്ചിരുന്നു. അതേസമയം, വനിതാ ടി-20 ചലഞ്ച് ഇക്കൊല്ലം നടക്കുമെന്ന് ഗാംഗുലി നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ടി20 ചലഞ്ച് ഒഴിവാക്കിയിരുന്നു. എന്നാൽ ഇക്കൊല്ലം പ്ലേ ഓഫുകളുടെ സമയത്ത് ടി20 ചലഞ്ച് നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :