അനുബന്ധ വാര്‍ത്തകള്‍
- ഐപിഎൽ താരലേലത്തിൽ വമ്പൻ വില സ്വന്തമാക്കുക വെറ്ററൻ താരം: വമ്പൻ പ്രവചനവുമായി ബ്രാഡ് ഹോഗ്
- ലോകകപ്പിൽ അഞ്ച് കളികളിൽ 368 റൺസ്, 6 വിക്കറ്റ്, കുട്ടി ഡിവില്ലിയേഴ്സിന് നോട്ടമിട്ട് ഐപിഎൽ ഫ്രാഞ്ചൈസികൾ
- ചട്ടം ലംഘിച്ച് സെലക്ഷൻ കമ്മിറ്റി മീറ്റിംഗിൽ പങ്കെടുക്കുന്നു: ഗാംഗുലിക്കെതിരെ വിമർശനം
- 20 കോടി രൂപ ശ്രേയസിനായി മാറ്റിവെച്ചു കഴിഞ്ഞു, വെളിപ്പെടുത്തലുമായി മുൻ താരം
- ആ മൂന്ന് ടീമുകളിൽ ഒന്നിൽ കളിക്കണം, മടങ്ങിവരവിൽ ആഗ്രഹം വ്യക്തമാക്കി ശ്രീശാന്ത്
ഐപിഎൽ സംപ്രേക്ഷണം: റിലയൻസും സോണിയും ആമസോണും രംഗത്ത്, ലേലത്തുക 45,000 കോടിവരെ
ഐപിഎൽ മത്സരങ്ങളുടെ ടെലിവിഷൻ,ഡിജിറ്റൽ സംപ്രേക്ഷണാവകാശ വിൽപ്പനയിലൂടെ 45,000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിച്ച് ബിസിസിഐ.
സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്ക്, ഡിസ്നി സ്റ്റാര്‍ നെറ്റ്വര്‍ക്ക്, റിലയന്‍സ് വയാകോം 18, ആമസോണ്‍ തുടങ്ങിയ ആഗോള ഭീമന്മാരാണ് ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശത്തിനായി രംഗത്തുള്ളത്.2023 മുതല്‍ 2027 വരെയുള്ള ഐപിഎല്‍ സീസണുകളുടെ സംപ്രേഷണാവകാശമാണ് ബിസിസിഐ വില്‍ക്കാനൊരുങ്ങുന്നത്. മാർച്ച് മാസത്തിലെ അവസാന ആഴ്ചയിലാകും ഇതിന്റെ ഇലേലം നടക്കുക.
2018-2022 സീസണുകളിലേക്കുള്ള സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ വാങ്ങിയപ്പോഴുള്ള തുകയായ 16,347 കോടി രൂപയുടെ മൂന്നിരട്ടി തുകയോളം ഇത്തവണ ബിസിസിഐയ്ക്ക് ലഭിക്കുമെന്നാണ് വിവരം.