ഇംഗ്ലണ്ടിന്റെ ഏറ്റവും പ്രായംകുറഞ്ഞ ക്യാപ്റ്റനായി ജേക്കബ് ബെതേല്‍
ടോസ് ലഭിച്ച ഇംഗ്ലണ്ട് നായകന്‍ അയര്‍ലന്‍ഡിനെ ബാറ്റിങ്ങിനു അയച്ചു
Jacob Bethell
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ രാജ്യാന്തര ക്രിക്കറ്റില്‍ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകനായി ജേക്കബ് ബെതേല്‍. മൂന്ന് മത്സരങ്ങളുള്ള അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഇംഗ്ലണ്ടിനെ ബെതേല്‍ നയിക്കുന്നത്.
ടോസ് ലഭിച്ച ഇംഗ്ലണ്ട് നായകന്‍ അയര്‍ലന്‍ഡിനെ ബാറ്റിങ്ങിനു അയച്ചു. ഡബ്ലിനില്‍ ആണ് മത്സരം നടക്കുന്നത്.
21 വര്‍ഷവും 329 ദിവസവുമാണ് ബെതേലിന്റെ പ്രായം. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മോണ്ടി ബൗഡന്റെ റെക്കോര്‍ഡ് ആണ് ബെതേല്‍ മറികടന്നത്. 1889 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നയിക്കുമ്പോള്‍ ബൗഡനു പ്രായം 23 വര്‍ഷവും 144 ദിവസവുമാണ്.