അഭിറാം മനോഹർ|
Last Modified ഞായര്‍, 1 ഡിസംബര്‍ 2024 (15:10 IST)
ഇക്കഴിഞ്ഞ ഐപിഎല്‍ താരലേലം അവസാനിച്ചപ്പോള്‍ ആര്‍സിബി ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത് കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ വില്‍ ജാക്‌സിനെ ഓക്ഷനില്‍ നഷ്ടപ്പെടുത്തിയപ്പോഴാണ്. വമ്പനടിയ്ക്ക് പേരുകേട്ട ഇംഗ്ലണ്ട് താരത്തെ നഷ്ടപ്പെടുത്തിയപ്പോള്‍ മറ്റൊരു ഇംഗ്ലണ്ട് താരത്തെ പക്ഷേ ആര്‍സിബി ടീമിലെത്തിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ടീമിലെ യുവതാരം വില്‍ ജാക്‌സിന് പകരമാവില്ലെന്നാണ് ആരാധകര്‍ കരുതുന്നത്.
എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവിതാരമാകുമെന്ന് വിശ്വസിക്കുന്ന താരമാണ് 21കാരനായ ബെതല്‍. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയ താരം ആദ്യ ടെസ്റ്റില്‍ തന്നെ അതിവേഗ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്‌സില്‍ 37 പന്തില്‍ നിന്നും 50* റണ്‍സാണ് താരം നേടിയത്. ടി20 ശൈലിയില്‍ ബാറ്റ് വീശിയ താരം ഒരു സിക്‌സും 8 ഫോറുകളുമാണ് നേടിയത്. ഇതോടെ 104 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 12.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ഐപിഎല്‍ താരലേലത്തില്‍ 2.60 കോടി മുടക്കിയാണ് ഇംഗ്ലണ്ട് യുവതാരത്തെ ആര്‍സിബി ടീമിലെത്തിച്ചത്.